മന്മാര്സിയാന് ശേഷം തപ്സി പന്നുവിനെ നായികയാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന പുതിയ ടൈം ട്രാവല്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദൊബാര എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ ഏറെ വ്യത്യസ്തമാണ്. സിനിമയുടെ പേര് അര്‍ഥമാക്കുന്നത് പോലെ തന്നെ ടീസറും രണ്ട് മിനിറ്റും 12 സെക്കന്റും ദൈര്‍ഘ്യമുള്ളതാണ്. ഏക്താ കപൂറിന്റെ ബാലാജി മോഷന്‍ പിക്ചേഴ്സുമായി അനുരാഗ് കശ്യപ് ഈ ചിത്രത്തിനായി സഹകരിക്കുന്നുണ്ട്. നേരത്തെ അനുരാഗും തപ്സിയും ഒരുമിച്ച് പ്രവര്‍ത്തിച്ചത് 2018ല്‍ പുറത്തിറങ്ങിയ മന്മര്സിയാന് എന്ന സിനിമക്ക് വേണ്ടിയാണ്. അഭിഷേക് ബച്ചനും വിക്കി കൗശലുമായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത എകെ വേഴ്സസ് എകെയിലാണ് അനുരാഗ് അവസാനമായി അഭിനയിച്ചത്. അനില്‍ കപൂറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയില്‍ അനുരാഗ് അവസാനമായി ഒരുക്കിയത് നെറ്റ്ഫ്ലിക്സ് ചിത്രമായ ചോക്ഡായിരുന്നു. സയാമി ഖേര്‍, റോഷന് മാത്യു എന്നിവര്‍ ആയിരുന്നു ചിത്രത്തിലെ താരങ്ങള്‍. രശ്മി റോക്കറ്റ് അടക്കം നിരവധി സിനിമകളാണ് തപ്സിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെ ഭൂരിഭാഗവും ഗോവയിലാണ് ചിത്രീകരിച്ചത്. വൈകാതെ ചിത്രം പ്രദര്‍ശനത്തിനെത്തും.