ETV Bharat / sitara

സുശാന്ത് സിംഗിന്‍റെ കുടുംബം മുംബൈയിൽ എത്തി - sushant singh latest news

സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നടക്കും

Sushant Singh Rajput  സുശാന്ത് സിംഗ് രജ്‌പുത്  മുംബൈ  പവൻ ഹാൻസ്  ബോളിവുഡ് നടൻ  സുശാന്ത് സിംഗിന്‍റെ പിതാവ്  last rites of bollywood actor  sushant singh latest news  sushant family
സുശാന്ത് സിംഗിന്‍റെ പിതാവും കുടുംബവും മുംബൈയിൽ എത്തി
author img

By

Published : Jun 15, 2020, 4:07 PM IST

Updated : Jun 15, 2020, 5:03 PM IST

മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മുംബൈയിലെ പവൻ ഹാൻസിൽ നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് സംസ്‌കാരം നടത്തുക. അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി സുശാന്തിന്‍റെ പിതാവും കുടുംബവും പട്‌നയിൽ നിന്നും മുംബൈയിൽ എത്തി. മുംബൈ ബാന്ദ്രയിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും സുശാന്തിന്‍റെ അമ്മാവൻ ആര്‍.സി സിങ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആറുമാസമായി സുശാന്ത് വിഷാദരോഗത്തിൽ ആയിരുന്നു. ഇത് വ്യക്തമാക്കുന്ന രേഖകൾ താരത്തിന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.

സുശാന്തിന്‍റെ പിതാവും കുടുംബവും പട്‌നയിൽ നിന്നും മുംബൈയിൽ എത്തി

എന്നാൽ, താരം ആത്‌മഹത്യ ചെയ്‌തതാണെന്ന് പോസ്‌റ്റ്‌മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുശാന്തുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബോളിവുഡ് നടി റിയ ചക്രബർത്തി തിങ്കളാഴ്ച രാവിലെ കൂപ്പർ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെയാണ് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

Last Updated : Jun 15, 2020, 5:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.