തിരശീലയിൽ ഇന്ത്യയുടെ സ്വന്തം ധോണിയെ അത്രയും പൂർണതയോടെ അവതരിപ്പിച്ച സുശാന്ത് സിങ് രാജ്‌പുത്ത് എന്ന നടന്‍റെ മരണം ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ കേട്ടത്. മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഇപ്പോഴും നടന്‍റെ മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. താരത്തിന്‍റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡ് സിനിമ ലോകത്തുനിന്ന് പല വെളിപ്പെടുത്തലുകളും ഉണ്ടായത്. ഇപ്പോഴിതാ സുശാന്ത് സിങിനെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി.
താരത്തിന്‍റെ സഹോദരിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് പരാമര്‍ശം. സുശാന്ത് നിഷ്‌കളങ്കനും വളരെ ശാന്തനുമാണെന്നാണ് കോടതി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ മുഖം കണ്ടാല്‍ തന്നെ നിഷ്‌കളങ്കനും ശാന്തനും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നുവെന്ന് അറിയാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, എം.എസ് കാര്‍ണിക് എന്നിവര്‍ അധ്യക്ഷരായ ബഞ്ചാണ് ഇക്കാര്യം പരാമര്‍ശിച്ചത്.