അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പത്മശ്രീ പുരസ്കാരം തിരിച്ച് നല്‍കുമെന്ന് നടി കങ്കണ റണൗട്ട്. ബോളിവുഡില്‍ സ്വജനപക്ഷപാതമുണ്ടെന്നും സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇതില്‍ പ്രധാനിയാണെന്നും സുശാന്തിന്‍റെ മരണത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ജൂണ്‍ 14നാണ് സുശാന്ത് ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. നടിമാരായ തപ്‌സി പന്നു, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെയും കങ്കണ അഭിമുഖത്തില്‍ തുറന്നടിച്ചു. അവര്‍ സിനിമയേയും കരണ്‍ ജോഹറിനേയും ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആലിയാ ഭട്ടിനോ അനന്യ പാണ്ഡേക്കോ ലഭിച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കങ്കണ ചോദിച്ചു.
അതിനിടെ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനായി സംവിധായകന്‍ ആദിത്യ ചോപ്ര മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി.