നടനും ഗായകനുമായ ദിൽജിത് ദൊസഞ്ജ് ആദ്യമായി നിർമാതാവാകുന്നു. ഹോസ്‌ല രഖ് എന്ന ടൈറ്റിലിലൊരുങ്ങുന്ന പഞ്ചാബി ചിത്രത്തിൽ നായകവേഷം ചെയ്യുന്നതും ദിൽജിത് തന്നെയാണ്. അമർജിത് സിംഗ് സരോൺ സംവിധാനം ചെയ്യുന്ന ഹോസ്‌ല രഖിന്‍റെ റിലീസ് പ്രഖ്യാപനത്തോടൊപ്പമാണ് ദിൽജിത് നിർമാതാവായും തുടക്കം കുറിക്കുന്ന വിവരം അണിയറപ്രവർത്തകർ പങ്കുവെച്ചത്.
-
This Dusshera #HonslaRakh, 15th Oct, 2021!! pic.twitter.com/uFU6TtXDBM
— DILJIT DOSANJH (@diljitdosanjh) February 18, 2021 " class="align-text-top noRightClick twitterSection" data="
">This Dusshera #HonslaRakh, 15th Oct, 2021!! pic.twitter.com/uFU6TtXDBM
— DILJIT DOSANJH (@diljitdosanjh) February 18, 2021This Dusshera #HonslaRakh, 15th Oct, 2021!! pic.twitter.com/uFU6TtXDBM
— DILJIT DOSANJH (@diljitdosanjh) February 18, 2021
ദസറ റിലീസായാണ് ഹോസ്‌ല രഖ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഒരു കുഞ്ഞിനെ മുതുകത്തേറ്റിയുള്ള ദിൽജിത്തിന്‍റെ കാർട്ടൂൺ പോസ്റ്ററിനൊപ്പം ഒക്‌ടോബർ 15ന് ചിത്രം റിലീസ് ചെയ്യുമെന്ന വാർത്ത അണിയറപ്രവർത്തകർ പങ്കുവെച്ചു. ചിത്രത്തിൽ ദിൽജിത്തിന്‍റെ നായികയായി എത്തുന്നത് സോനം ബജ്‌വയാണ്. സൂപ്പർ സിംഗ് എന്ന ചിത്രത്തിലും ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു. രാകേഷ് ധവാനാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.