ബോളിവുഡിനും തെന്നിന്ത്യക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോൺ. മലയാളത്തിൽ ഷീറോ എന്ന സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പോവുകയാണ് താരസുന്ദരിയിപ്പോൾ. ഇടവേളകളിൽ സണ്ണി ലിയോൺ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുന്ന വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ആരാധകരും വലിയ സ്വീകാര്യത നൽകാറുണ്ട്.
നീല നിറത്തിലുള്ള വസ്ത്രം ധരിച്ച താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. നീല ഷോർട്ട് ടോപ്പും പാന്‍റുമാണ് ബോളിവുഡ് നടിയുടെ വേഷം. മിതമായ മേക്കപ്പും നീല കമ്മലും ഹൈ ഹീൽ ചെരുപ്പുമണിഞ്ഞ സണ്ണി ലിയോണിന്‍റെ ചിത്രങ്ങൾ ലൈക്കുകളും കമന്‍റുകളും നൽകി ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
Also Read: ദബു രത്‌നാനിക്കായി പോസ് ചെയ്‌ത് ബോളിവുഡ് താരങ്ങള്‍
ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം സണ്ണി ലിയോൺ 'നീലയായിരിക്കാൻ സമയമില്ല !!!' എന്ന കാപ്‌ഷനും നൽകിയിട്ടുണ്ട്. ഹിന്ദിയിൽ സജീവമായ താരം മലയാളത്തിലും തമിഴിലും പുതിയ സിനിമകളിലും റിയാലിറ്റി ഷോകളിലുമായി തിരക്കിലാണ്. സൈക്കോളജിക്കൽ ത്രില്ലർ ഷീറോ കൂടാതെ മറ്റൊരു ത്രില്ലറിൽ കൂടി സണ്ണി ലിയോൺ ഭാഗമാകുന്നുണ്ട്. അനാമിക എന്ന ത്രില്ലർ സീരീസിലാണ് സണ്ണി ലിയോൺ നിർണായവേഷത്തിലെത്തുന്നത്.