ETV Bharat / sitara

എനിക്ക് ഉചിതമെന്ന് തോന്നുന്നത് ഞാൻ ചെയ്യും: സണ്ണി ലിയോൺ - Gaana Podcast Original Confessions With Sunny Leone

തനിക്കും തന്‍റെ കുടുംബത്തിനും യോജിച്ചതായി തോന്നുന്നത് മാത്രമാണ് ചെയ്യാറുള്ളതെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ

ഗാന പോഡ്‌കാസ്റ്റ് ഒറിജിനൽ കൺഫെഷൻസ് വിത്ത് സണ്ണി ലിയോൺ  സണ്ണി ലിയോൺ  സമൂഹത്തിന്‍റെ ആദര്‍ശത്തിനെതിരെ  സണ്ണി  Sunny Leone  Gaana Podcast Original Confessions With Sunny Leone  Sunny Leone about her films
സണ്ണി ലിയോൺ
author img

By

Published : Jan 26, 2020, 7:55 PM IST

മുംബൈ: താന്‍ ചെയ്യുന്നത് മിക്കതും സമൂഹത്തിന്‍റെ ആദര്‍ശത്തിനെതിരാണ്. എന്നാൽ, തനിക്കും തന്‍റെ കുടുംബത്തിനും യോജിച്ചതായി തോന്നുന്നത് മാത്രമാണ് ചെയ്യാറുള്ളതെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. "വ്യത്യസ്‌തമായ ആളുകൾക്കിടയിൽ തികച്ചും സാധാരണമായി തോന്നുന്ന കഥകളായിരിക്കാം പലപ്പോഴും ഇത്തരം സംഭവങ്ങൾ. അത് അധികം സംസാര വിഷയമാകുന്നില്ല. അതേ സമയം തന്നിലൂടെ ഇത്തരം കഥകൾ പറയുമ്പോഴാണ് പലർക്കും ഇതിനെക്കുറിച്ചൊക്കെ തുറന്നു സംസാരിക്കാൻ അവസരം ലഭിക്കുന്നതും." ഗാന പോഡ്‌കാസ്റ്റ് ഒറിജിനൽ കൺഫെഷൻസ് വിത്ത് സണ്ണി ലിയോൺ പരിപാടിയുടെ അവതരണം സണ്ണി ലിയോണിനാണ്. മിക്കവരും പറയാൻ മടിക്കുന്ന വൈകാരികമായ ബുദ്ധിമുട്ടുകളെ തുറന്നുപറയാനുള്ള വേദിയാണ് ഈ പരിപാടിയിലൂടെ സാധ്യമാക്കുന്നത്.

"ഒരാളെക്കുറിച്ച് എന്തെങ്കിലും പറയുന്നത് വളരെ എളുപ്പമായിരിക്കാം. പക്ഷേ, അതിനെക്കുറിച്ച് പൂർണമായും മനസിലാക്കാതെയോ അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാതെയോ ആണ് ഇങ്ങനെയുള്ള ന്യായവിധികൾ പുറപ്പെടുവിക്കുന്നത്. ഇതുപോലുള്ള ന്യായവിധിയെ ഭയപ്പെട്ട് മിക്കവരും അവരുടെ ഇരുണ്ട രഹസ്യങ്ങൾ ഉള്ളിലൊതുക്കി ഒറ്റപ്പെടലിലേക്ക് മടങ്ങുന്നു," പരിപാടിയെക്കുറിച്ച് സംസാരിക്കവെ താരം കൂട്ടിച്ചേർത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.