തെരുവുകളിൽ കഴിയുന്ന നിരാലംബര്‍ക്ക് അന്നം വിളമ്പി ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേല്‍ വെബ്ബറും. വീടില്ലാത്തവർക്കും തെരുവുകളിലെ അശരണരായ കുട്ടികൾക്കുമാണ് ഇരുവരും ഭക്ഷണം നല്‍കിയത്. ചോറും ദാലും പഴവർഗങ്ങളും അടങ്ങിയ ഭക്ഷണപ്പൊതിയാണ് ദമ്പതികൾ എത്തിച്ചത്.
ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എങ്കിലും എല്ലാ ദിവസവും മനുഷ്യരെയും മൃഗങ്ങളെയും സഹായിക്കുന്ന ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സണ്ണി ലിയോൺ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
'ഞായറാഴ്ച വളരെ പ്രത്യേകതയുള്ളതായിരുന്നു!!! നമ്മുടെ സഹായത്താൽ ആളുകളുടെ മുഖത്ത് പുഞ്ചിരി വിടരുന്ന ആ നിമിഷം വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ല. ഇതിന് കാരണമായ എല്ലാവർക്കും നന്ദി! നാമെല്ലാം ഇതിൽ ഒന്നിച്ചാണ്, നാമെല്ലാം തുല്യരാണ് !!!' എന്ന് കുറിച്ചുകൊണ്ട് ഡാനിയേൽ വെബ്ബർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
More Read: അതിഥി തൊഴിലാളികൾക്ക് അന്നം നൽകാൻ പെറ്റയുമായി ചേർന്ന് സണ്ണി ലിയോണി
നിരാലംബർക്കായി സണ്ണി ലിയോണും ഡാനിയേൽ വെബ്ബറും 1000 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്‌തത്. ദാല്‍, കിച്ചിടി, ചോറ്, പഴവര്‍ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഭക്ഷണം. കഴിഞ്ഞ മാസം പതിനായിരം അതിഥി തൊഴിലാളികൾക്ക് പെറ്റയുമായി ചേർന്ന് സണ്ണി ലിയോൺ ഭക്ഷണം എത്തിച്ചിരുന്നു.