2012ല്‍ യുവ താരങ്ങളെ അണിനിരത്തി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വലിയ വിജയമാണ് അന്ന് സ്വന്തമാക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ ആരാധകര്‍ ത്രില്ലിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കാന്‍ ചിത്രത്തിലെ പ്രണയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടൈഗര്‍ ഷെറോഫ്, അനന്യ പാണ്ഡെ, താര സുതാറിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ടൈഗര്‍ ഷെറോഫും അനന്യ പാണ്ഡെയും തമ്മിലുള്ള പ്രണയം പറയുന്ന ഫക്കീരാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സനം പൂരി, നീതി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബില്‍ കണ്ടത് അറുപത്തിയേഴ് ലക്ഷത്തിലധികം ആളുകളാണ്. പുനീത് മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം മെയ് 10ന് തിയ്യറ്ററുകളിലെത്തും.
- " class="align-text-top noRightClick twitterSection" data="">