ETV Bharat / sitara

SRK+ ഉടന്‍ എത്തും; ഒടിടി പ്ലാറ്റ്‌ഫോമുമായി ഷാരൂഖ്‌ ഖാന്‍ - SRK+

Shah Rukh Khan OTT venture: പുതിയ ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ചിന് സൂചന നല്‍കി ഷാരൂഖ്‌ ഖാന്‍. ഷാരൂഖ്‌ ഖാന്‍റെ പുതിയ സംരംഭത്തെ അഭിനന്ദിച്ച്‌ സല്‍മാന്‍ ഖാനും രംഗത്തെത്തി.

SRK to launch OTT venture  Shah Rukh Khan OTT venture  Shah Rukh Khan latest updates  Salman Khan congrats SRK+  SRK+  Karan Johar congrats SRK+
SRK+ ഉടന്‍ എത്തും; ഒടിടി പ്ലാറ്റ്‌ഫോമുമായി ഷാരൂഖ്‌ ഖാന്‍
author img

By

Published : Mar 15, 2022, 3:02 PM IST

മുംബൈ: പുതിയ ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ചിന് സൂചന നല്‍കി ബോളിവുഡ്‌ കിങ്‌ ഖാന്‍. SRK+ ഉടന്‍ എത്തുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ് ഷാരൂഖ്‌ ഖാന്‍. ഒടിടി ലോകത്ത്‌ ഉടന്‍ തന്നെ എന്തെങ്കിലും ഒക്കെ സംഭവിക്കും.' -ഷാരൂഖ്‌ പോസ്‌റ്റര്‍ ട്വീറ്റ്‌ ചെയ്‌തു കൊണ്ട്‌ കുറിച്ചു.

SRK to launch OTT venture: അതേസമയം SRK+ ഷാരൂഖിന്‍റെ പുതിയ ഒടിടി ആപ്പ്‌ ആണോ അല്ലയോ എന്നത്‌ ഷാരൂഖ്‌ ഖാനും അദ്ദേഹത്തിന്‍റെ പ്രൊഡക്ഷന്‍ ബാനര്‍ റെഡ്‌ ചില്ലീസ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റും സ്ഥിരീകരിച്ചിട്ടില്ല. പുതിയ സംരംഭവുമായി നീങ്ങുന്ന ഷാരൂഖിന് ബോളിവുഡ്‌ ലോകത്ത്‌ നിന്നും സുഹൃത്തുക്കളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Salman Khan congrats SRK+: ഷാരൂഖ്‌ ഖാന്‍റെ പുതിയ സംരംഭത്തെ അഭിനന്ദിച്ച്‌ സല്‍മാന്‍ ഖാനും രംഗത്തെത്തി. 'SRK+ എന്ന താങ്കളുടെ പുതിയ ഒടിടി ആപ്പിന് അഭിനന്ദനങ്ങള്‍.' -സല്‍മാന്‍ കുറിച്ചു. സംവിധായകന്‍ അനുരാഗ്‌ കശ്യപും അഭിനന്ദനം രേഖപ്പെടുത്തി. 'സ്വപ്‌നം യാഥാര്‍ഥ്യമാകും. SRK+ എന്ന ഒടിടി ആപ്പുമായി സഹകരിക്കും.'-ഷാരൂഖിന്‍റെ ട്വീറ്റ്‌ പങ്കുവച്ച്‌ അനുരാഗ്‌ കശ്യപ്‌ കുറിച്ചു.

Karan Johar congrats SRK+: സഹപ്രവര്‍ത്തകനും സുഹൃത്തുമായ കരൺ ജോഹറും ഷാരൂഖിന്‍റെ പുതിയ ആപ്പിനെ അഭിനന്ദിച്ചു. 'ഈ വർഷത്തെ ഏറ്റവും വലിയ വാർത്ത! ഇത് OTT-യുടെ മുഖച്ഛായ മാറ്റാൻ പോകുന്നു. വളരെ ആവേശത്തിലാണ്!!!' -കരണ്‍ ജോഹര്‍ കുറിച്ചു.

Shah Rukh Khan latest updates: നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീം ചെയ്യുന്ന 'ബാര്‍ഡ്‌ ഓഫ്‌ ബ്ലഡ്‌', 'ബിറ്റാല്‍' എന്നിവയുടെ നിര്‍മാതാവാണ് ഷാരൂഖ്‌ ഖാന്‍. 2018ല്‍ പുറത്തിറങ്ങിയ 'സീറോ' ആണ് ഷാരൂഖ്‌ ഖാന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 'പത്താന്‍' ആണ്‌ ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 2023 ജനുവരി 25ന്‌ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. സ്‌പൈ ആക്ഷന്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം സിദ്ധാര്‍ഥ്‌ ആനന്ദ്‌ ആണ്. ആദിത്യ ചോപ്രയാണ് നിര്‍മാണം.

Also Read: രാധേ ശ്യാമിന് മോശം റിവ്യൂ; പ്രഭാസിന്‍റെ കടുത്ത ആരാധകന്‍ ജീവനൊടുക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.