പ്രശസ്‌ത പിന്നണി ഗായകൻ ഉദിത് നാരായണന്‍റെ മകനും ഗായകനുമായ ആദിത്യ നാരായണനും ശ്വേതാ അഗർവാളും മുംബൈയിൽ വിവാഹിതരായി. വിവാഹവീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത്കൊണ്ട് തന്‍റെ വിശേഷം ആരാധകരുമായും ആദിത്യ പങ്കുവെച്ചു. കഴിഞ്ഞ 11 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
1992ൽ പുറത്തിറങ്ങിയ നേപ്പാളി ചിത്രം മോഹനിയിലൂടെയാണ് ആദിത്യ നാരായണൻ ഗാനാലപനത്തിൽ തുടക്കം കുറിക്കുന്നത്. 1995ൽ രംഗീല എന്ന ചിത്രത്തിൽ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകൻ കൂടിയായ ആദിത്യ ദിൽ ബെചാരയിലാണ് ഒടുവിൽ ഗാനമാലപിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
11 വർഷമായുള്ള പ്രണയജീവിതത്തിന് ശേഷം വിവാഹത്തിലേക്ക് കടക്കുകയാണെന്നും ഡിസംബറിൽ തന്‍റെ പ്രിയപ്പെട്ട ശ്വേതയെ ജീവിതസഖിയാക്കുമെന്നും കഴിഞ്ഞ മാസം ഗായകൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു . വിവാഹ ഒരുക്കങ്ങൾക്കായി സമൂഹമാധ്യമങ്ങളിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.