ETV Bharat / sitara

രഷ്മിക മന്ദാന ബോളിവുഡിലേക്ക്; 'മിഷൻ മജ്‌നു'വിൽ നായകൻ സിദ്ധാർഥ് മൽഹോത്ര - രഷ്മിക മന്ദാന സിദ്ധാർഥ് മൽഹോത്ര സിനിമ വാർത്ത

ശാന്തനു ബാഗ്‌ചി ആദ്യമായി സംവിധാനം ചെയ്യുന്ന മിഷൻ മജ്‌നുവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

sidharth malhotra mission majnu first look  sidharth malhotra mission majnu look  rashmika mandana bollywood debut  sidharth malhotra rashmika bollywood film  sidharth malhotra upcoming film  രഷ്മിക മന്ദാന ബോളിവുഡിലേക്ക് വാർത്ത  മിഷൻ മജ്‌നു സിനിമ വാർത്ത  നായകൻ സിദ്ധാർഥ് മൽഹോത്ര വാർത്ത  രഷ്മിക മന്ദാന സിദ്ധാർഥ് മൽഹോത്ര സിനിമ വാർത്ത  ശാന്തനു ബാഗ്‌ചി മജ്നു സിനിമ വാർത്ത
മിഷൻ മജ്‌നുവിൽ നായകൻ സിദ്ധാർഥ് മൽഹോത്ര
author img

By

Published : Dec 23, 2020, 1:50 PM IST

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യക്ക് സുപരിചിതയായ രഷ്മിക മന്ദാന ബോളിവുഡിലേക്ക്. ഹിന്ദി നടൻ സിദ്ധാർഥ് മൽഹോത്രക്കൊപ്പമാണ് രഷ്മികയുടെ ആദ്യ ഹിന്ദി ചിത്രം. മിഷൻ മജ്‌നു എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

ശാന്തനു ബാഗ്‌ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധാനത്തിന് അവാർഡ് ജേതാവായ ബാഗ്‌ചിയുടെ ആദ്യ ചിത്രമാണ് മിഷൻ മജ്‌നു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ കഥ പർവീസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവർ ചേർന്നാണ് ഒരുക്കുന്നത്.

1970കളിൽ നടന്ന സംഭവങ്ങളും ചാരപ്രവൃത്തിയുമാണ് സിനിമയുടെ പ്രമേയം. ആർ‌എസ്‌വി‌പിയും ഗിൽ‌ട്ടി ബൈ അസോസിയേഷനും ചേർന്ന് നിർമിക്കുന്ന മിഷൻ മജ്നു അടുത്ത വർഷം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.