ഗല്ലി ബോയ് ഫെയിം സിദ്ധാന്ത് ചതുർവേദിയും, തെന്നിന്ത്യക്കും ബിയോണ്ട് ദി ക്ലൗഡ്‌സ് ചിത്രത്തിലൂടെ ബോളിവുഡിനും സുപരിചിതയായ മാളവിക മോഹനനും ഒന്നിക്കുന്ന ഹിന്ദി ചിത്രം വരുന്നു. അനൗൺസ്‌മെന്‍റ് ടീസർ പുറത്തുവിട്ടുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. ആക്ഷനും റൊമാൻസും ചേർത്തൊരുക്കിയ ടീസറിലൂടെ യുദ്ര ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്ന സൂചനയാണ് തരുന്നത്.
- " class="align-text-top noRightClick twitterSection" data="">
രവി ഉദ്യവാറാണ് യുദ്ര സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടൻ ഫർഹാൻ അക്തർ, ശ്രീധർ രാഘവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. എക്സൽ എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവർ ചേർന്ന് യുദ്ര നിർമിക്കുന്നു.