Shruti Haasan Birthday: തെന്നിന്ത്യന്‍-ബോളിവുഡ് താര സുന്ദരി ശ്രുതി ഹസന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പിറന്നാള്‍ ആശംസകളും സമ്മാനങ്ങളുമായി സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും ആരാധകരും നേരത്തെ തന്നെ രംഗത്തെത്തി. ചില സര്‍പ്രൈസ് സമ്മാനങ്ങളും താരത്തെ തേടിയെത്തി.
-
Happy birthday @shrutihaasan.
— Prashanth Neel (@prashanth_neel) January 28, 2022 " class="align-text-top noRightClick twitterSection" data="
Thank u for being a part of #Salaar, and bringing in a tad bit of color to the sets !#HBDShrutiHaasan #Prabhas @VKiragandur @hombalefilms @HombaleGroup @IamJagguBhai@RaviBasrur @bhuvangowda84 pic.twitter.com/vkpwUd2f3j
">Happy birthday @shrutihaasan.
— Prashanth Neel (@prashanth_neel) January 28, 2022
Thank u for being a part of #Salaar, and bringing in a tad bit of color to the sets !#HBDShrutiHaasan #Prabhas @VKiragandur @hombalefilms @HombaleGroup @IamJagguBhai@RaviBasrur @bhuvangowda84 pic.twitter.com/vkpwUd2f3jHappy birthday @shrutihaasan.
— Prashanth Neel (@prashanth_neel) January 28, 2022
Thank u for being a part of #Salaar, and bringing in a tad bit of color to the sets !#HBDShrutiHaasan #Prabhas @VKiragandur @hombalefilms @HombaleGroup @IamJagguBhai@RaviBasrur @bhuvangowda84 pic.twitter.com/vkpwUd2f3j
Salaar first look poster: ശ്രുതി ഹസന്‍റെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന 'സലാര്‍'. ശ്രുതിയുടെ പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹസന്‍ അവതരിപ്പിക്കുന്നത്.
Shruti's role in Salaar: സംവിധായകന്‍ പ്രശാന്ത് നീല്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 'സലാര്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. പിറന്നാള്‍ ആശംസകള്‍ ശുത്രി ഹസന്‍. 'സലാര്‍' സെറ്റില്‍ വര്‍ണം വിതറിയതിനും 'സലാറി'ന്‍റെ ഭാഗമായതിനും നന്ദി. -ഇപ്രകാരമാണ് നീല്‍ ട്വിറ്ററില്‍ കുറിച്ചത്.
Prabhas Shruti Salaar: പ്രഭാസും ശ്രുതിയും ഒന്നിച്ചെത്തുന്ന 'സലാര്‍' തീര്‍ത്തുമൊരു മാസ്, ആക്ഷന്‍, സാഹസിക ചിത്രമാണ്. തെന്നിന്ത്യൻ താരം ജഗപതി ബാബുവും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തെ അവതരിപ്പിക്കും.
കെജിഎഫ് ചാപ്‌റ്റര്‍ 1, കെജിഎഫ് ചാപ്‌റ്റര്‍ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 'സലാര്‍' എന്ന മറ്റൊരു സിനിമയിലെത്തുകയായിരുന്നു സംവിധായകന്‍ പ്രശാന്ത് നീല്‍. ഹോംബെയ്‌ല്‍ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗന്ദൂർ ആണ് നിര്‍മ്മാണം.
Salaar release: തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന 'സലാർ' മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും. രവി ബസ്രൂർ ആണ് സംഗീതം. കെജിഎഫ് സീരീസിന് ശേഷം, പ്രശാന്ത് നീലും ഹോംബെയ്‌ല്‍ ഫിലിംസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'സലാര്‍'. 'സലാറി'ന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Also Read: സാമന്ത നാഗ ചൈതന്യ വിവാഹ മോചനം; പ്രസ്‌താവന നിഷേധിച്ച് നാഗാര്‍ജുന