മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്‍റെ മുൻ മാനേജർ സാമുവല്‍ മിറാന്‍ഡയെയും നാര്‍ക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയില്‍ എടുത്തു. രാവിലെ നാര്‍ക്കോട്ടിക്‌സ് സംഘം റിയ ചക്രബര്‍ത്തിയുടെയും സാമുവല്‍ മിറാന്‍ഡയുടെയും വീട്ടില്‍ റെയ്‌ഡ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഷോവിക് ചക്രബര്‍ത്തിയെയും സാമുവല്‍ മിറാന്‍ഡയെയും കസ്റ്റഡിയില്‍ എടുത്തത്.
അറസ്റ്റിലായ മുംബൈയിലെ രണ്ട് ലഹരിമരുന്ന് ഇടപാടുകാര്‍ റിയ ചക്രബര്‍ത്തിയുടെ സഹോദരനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ പരിശോധനക്കായി നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ എത്തിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് റിയാ ചക്രബര്‍ത്തിയുടെ വീട്ടിലും സുശാന്തിന്‍റെ അടുത്ത സഹായി സാമുവല്‍ മിറാന്‍ഡയുടെയും വീട്ടില്‍ റെയ്‌ഡ് നടത്തിയത്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സൈക്യാട്രിസ്റ്റ് സൂസൻ വാക്കറിനെ വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്താതതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി റിയ ചക്രബര്‍ത്തിയുടെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രബര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. സുശാന്തിന്‍റെ മരണത്തിന് ശേഷം മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അമ്പതോളം ആളുകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.