ബോളിവുഡ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് കിങ് ഖാന്‍റെ മന്നത് ബംഗ്ലാവാണ്. സൂപ്പർതാരത്തിന്‍റെ ബംഗ്ലാവ് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, കൊവിഡിനെ ഭയന്ന് ഷാരൂഖ് ഖാൻ മുൻകരുതലെടുത്തതാണെന്ന് അഭിപ്രായങ്ങൾ ഉയർന്നു.
- " class="align-text-top noRightClick twitterSection" data="
">
മുംബൈയിൽ വൈറസ് വ്യാപനം വർധിക്കുന്നതും അമിതാഭ് ബച്ചനും ബോളിവുഡ് താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാർക്കും കൊവിഡ് സാന്നിധ്യം സ്ഥിരീകരിക്കുന്നതുമാണ് ഷാരൂഖിന് പ്രേരണയായതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, 200 കോടി രൂപ മുടക്കി നിർമിച്ച മന്നത്തിന് വർഷകാലത്തിൽ നിന്നുള്ള സംരക്ഷണമായാണ് ബംഗ്ലാവ് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയതെന്നാണ് സൂചന. ഇതാദ്യമായല്ല ഷാരൂഖ് ഖാൻ തന്‍റെ ബംഗ്ലാവിന് കവചമൊരുക്കുന്നത്. മുമ്പും വീടിന്‍റെ സംരക്ഷണത്തിനായി ഷാരൂഖ് ഖാൻ ഇങ്ങനെ ചെയ്‌തിട്ടുണ്ടെന്നും അതിനാൽ തന്നെ കൊവിഡ് ഭീതിയിൽ ബംഗ്ലാവിന് സംരക്ഷണം നൽകിയെന്നതിൽ വസ്‌തുതയില്ലെന്നും താരത്തിന്‍റെ അടുത്ത വൃത്തങ്ങൾ പറയുന്നു.