ETV Bharat / sitara

ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനം നേടി 'സ്‌കാം 1992'

author img

By

Published : Jun 12, 2021, 8:30 PM IST

പ്രതിക് ഗാന്ധിയാണ് സീരിസില്‍ നായകന്‍. സോണി ലിവില്‍ റിലീസ് ചെയ്‌ത സീരിസില്‍ 10 എപ്പിസോഡുകളാണുള്ളത്

Scam 1992 is top Indian series in IMDb list of highest rated TV shows  ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനം നേടി 'സ്‌കാം 1992'  'സ്‌കാം 1992'  'സ്‌കാം 1992' വാര്‍ത്തകള്‍  Scam 1992 is top Indian series in IMDb  Scam 1992 related news
ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനം നേടി 'സ്‌കാം 1992'

ഇന്ത്യയിലെ ഏറെ പ്രചാരം നേടിയ ടെലിവിഷന്‍ സീരിസായ സ്‌കാം 1992വിന് പുതിയ അംഗീകാരം. ഇന്‍റര്‍നെറ്റ്‌ മൂവി ഡാറ്റാബേയ്‌സിന്‍റ കണക്ക് പ്രകാരം ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ റേറ്റ് ചെയ്യപ്പെട്ട പത്ത് ടെലിവിഷന്‍ ഷോകളില്‍ ഒന്നായിട്ടാണ് ഈ ഇന്ത്യന്‍ സീരിസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഐഎംഡിബിയുടെ പട്ടികയില്‍ ഇടം നേടിയ ഓരേയൊരു ടെലിവിഷന്‍ സീരിസ് കൂടിയാണ് ഇത്. സീരിസിന് ഐഎംഡിബിയില്‍ ലഭിച്ചിരിക്കുന്ന റേറ്റിങ് 9.6 ആണ്.

'സ്‌കാം 1992, ദ ഹര്‍ഷദ് മെഹ്ത സ്‌റ്റോറി'

പ്രതിക് ഗാന്ധിയാണ് സീരിസില്‍ നായകന്‍. 2020 ഒക്ടോബര്‍ 9ന് റീലിസായതിന് പിന്നാലെ തന്നെ സ്‌കാം 1992 വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. 3500 കോടിയുടെ സെക്യൂരിറ്റി സ്‌കാം എന്ന വിവാദ തട്ടിപ്പുകേസിന്‍റെ കഥ പറയുന്ന ഈ സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത് ഹന്‍സല്‍ മെഹ്തയും ജയ് മെഹ്തയുമാണ്. രസുമിത് പുരോഷിതും സൗരവ് ഡേയും ചേര്‍ന്നാണ് രചന. സോണി ലിവില്‍ റിലീസ് ചെയ്‌ത സീരിസില്‍ 10 എപ്പിസോഡുകളാണുള്ളത്.

Also read: വിവാദ വാര്‍ത്തകള്‍ ശരിവച്ച് നുസ്രത്ത് ജഹാന്‍റെ പുതിയ ഫോട്ടോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.