ETV Bharat / sitara

സന്തോഷ് ശിവന്‍റെ 'മുംബൈകാറി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് - santhosh sivan vijay sethupathi news latest

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്‍റെ ഹിന്ദി റീമേക്ക് 'മുംബൈകാറി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്.

സന്തോഷ് ശിവൻ മുംബൈകാർ സിനിമ വാർത്ത  സന്തോഷ് ശിവൻ ബോളിവുഡ് ചിത്രം വാർത്ത  മുംബൈകാർ ഫസ്റ്റ് ലുക്ക് വാർത്ത  വിക്രാന്ത് മാസി വിജയ് സേതുപതി വാർത്ത  mumbaikar first look revealed news latest  mumbaikar santhosh sivan latest news  santhosh sivan vijay sethupathi news latest  vikrant massey santhosh sivan news
സന്തോഷ് ശിവന്‍റെ മുംബൈകാർ ഫസ്റ്റ് ലുക്കെത്തി
author img

By

Published : Apr 3, 2021, 10:47 PM IST

മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ സജീവമായ സംവിധായകനാണ് സന്തോഷ് ശിവൻ. ഛായാഗ്രാഹകനായും നിർമാതാവായും നടനായും സംവിധായകനുമാമൊക്കെ മലയാളത്തിന്‍റെ അഭിമാനമായ സന്തോഷ് ശിവന്‍റെ പുതിയ ഹിന്ദി ചിത്രമാണ് മുംബൈകാര്‍. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

വിജയ് സേതുപതിക്കൊപ്പം ഛപാക് ഫെയിം വിക്രാന്ത് മാസി, സഞ്ജന മിശ്ര, രൺവീർ ഷോറെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്‍റെ ഹിന്ദി റീമേക്കാണ് മുംബൈക്കാർ. സംവിധാനത്തിന് പുറമെ ബോളിവുഡ് ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങ്ങും ഛായാഗ്രഹണവും നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ഒപ്പം, സന്തോഷ് ശിവൻ നിർമാണവും നിര്‍വഹിക്കുന്നു. 2008ൽ പുറത്തിറങ്ങിയ തഹാൻ ആണ് സന്തോഷ് ശിവന്‍റെ ഒടുവില്‍ ഇറങ്ങിയ ഹിന്ദി ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.