ETV Bharat / sitara

റാം ലക്ഷ്‌മണിന്‍റെ വിയോഗത്തിൽ അനുശോചിച്ച് സൽമാൻ ഖാനും ലത മങ്കേഷ്‌കറും - lata mangeshkar salman khan ram laxman news

150 ലേറെ ചിത്രങ്ങളില്‍ പ്രവർത്തിച്ച സംഗീതജ്ഞൻ റാം ലക്ഷ്‌മൺ ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

റാം ലക്ഷ്മൺ വിയോഗം വാർത്ത  ഹിന്ദി സംഗീത സംവിധായകൻ റാം ലക്ഷ്‌മൺ വാർത്ത  റാം ലക്ഷ്‌മൺ മലയാളം വാർത്ത  music director ram laxman death news malayalam  lata mangeshkar ram laxman news malayalam  lata mangeshkar salman khan ram laxman news
റാം ലക്ഷ്‌മൺ
author img

By

Published : May 22, 2021, 10:00 PM IST

ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ പ്രശസ്തനായ റാം ലക്ഷ്മണിന്‍റെ വിയോഗത്തിൽ ദുഃഖമറിയിച്ച് സൽമാൻ ഖാൻ. തന്‍റെ വിജയചിത്രങ്ങളുടെ സംഗീതജ്ഞനായിരുന്ന റാം ലക്ഷ്മണിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൽമാൻ ഖാൻ പറഞ്ഞു. തനിക്ക് അങ്ങേയറ്റം വേദനയുളവാക്കുന്ന വിയോഗമാണ് റാം ലക്ഷ്മണിന്‍റേതെന്ന് ലത മങ്കേഷ്കർ ട്വീറ്റ് ചെയ്തു. താനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു അദ്ദേഹമെന്നും ഗായിക അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

  • Ram Laxman, music director of my successful films like maine pyaar kiya, patthar ke phool, hum saath saath hain, hum apke hain kaun has sadly passed away. May his soul rest in peace. Condolences to the bereaved family.

    — Salman Khan (@BeingSalmanKhan) May 22, 2021 " class="align-text-top noRightClick twitterSection" data=" ">

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 79 വയസായിരുന്നു. ആറ് ദിവസം മുമ്പ് കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു.ഉച്ചയ്‌ക്ക് 12 മണിക്ക് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങ് നടന്നു.

Also Read: പിറന്നാള്‍ ദിനത്തില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖേന കൊവിഡ് പ്രതിരോധത്തിന് സഹായം നല്‍കി മോഹന്‍ലാല്‍

റാം വിജയ്‌പാട്ടീല്‍ എന്നാണ് യഥാർഥ പേര്. ഹിന്ദി, മറാത്തി, ഭോജ്പുരി ഭാഷകളിലായി 150 ലേറെ ചിത്രങ്ങളില്‍ റാം ലക്ഷ്മണ്‍ ഭാഗമായി. ഏജന്‍റ് വിനോദ്, 100 ഡേയ്‌സ്, തരാന, പത്ഥര്‍ കെ ഫൂല്‍, അന്‍മോല്‍, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത ശിൽപിയായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനുടമയാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.