ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാലോകത്ത് എണ്ണമറ്റ ആരാധകരെ സമ്പാദിച്ച താരമാണ് ആരാധകരുടെ 'ഡാര്‍ലിങ്' നടന്‍ പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായക വേഷത്തിലെത്തുന്ന ആക്ഷന്‍ റൊമാന്‍റിക് ചിത്രം സാഹോയുടെ ട്രെയിലറാണ് ഇപ്പോള്‍ തരംഗം. ട്രെയിലര്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയിലര്‍ സമ്പാദിച്ചത്. നാളുകളായി ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന പ്രഭാസ് ചിത്രം സഹോ. ബിഗ്ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ്. ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തത്.
- " class="align-text-top noRightClick twitterSection" data="">
ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത ചിത്രമായിരിക്കും സാഹോയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ബോളിവുഡ് സുന്ദരി ശ്രദ്ധകപൂറാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ നായിക. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്‍റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. ആഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും. 2017ലാണ് പ്രഭാസിന്‍റെ ബാഹുബലി 2 റിലിസീനെത്തിയത്.
- " class="align-text-top noRightClick twitterSection" data="">