ഹൈദരാബാദ്: രാജമൗലിയും ബോളിവുഡും കൈകോർക്കുന്ന 'ആർആർആറി'ന്‍റെ പുതിയ വിശേഷങ്ങൾക്കായി പ്രേക്ഷകരും ആകാംക്ഷയിലാണ്. കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ ആഴ്‌ച ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഷൂട്ടിങ് ഹൈദരാബാദിൽ പുനരാരംഭിച്ചു.
രാജമൗലി പങ്കുവച്ച പുതിയ ആർആർആർ പോസ്റ്റർ
സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് രാജമൗലി പങ്കുവച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തംരംഗമാവുന്നത്. ആർആർആറിലെ കോമരം ഭീമിനെ അവതരിപ്പിക്കുന്ന ജൂനിയർ എൻടിആറും അല്ലൂരി സീതാരാമരാജുവായി വേഷമിടുന്ന രാംചരണിനെയുമാണ് പോസ്റ്ററിൽ കാണുന്നത്. ഇരുവരും ഒരു ബൈക്കിൽ യാത്ര ചെയ്യുന്നതായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 'എന്‍റെ രാമരാജുവും ഭീമും,' എന്ന് കുറിച്ചുകൊണ്ട് സംവിധായകൻ രാജമൗലി പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="
">
ബ്രഹ്മാണ്ഡചിത്രം അണിയറയിൽ
ബ്രിട്ടീഷ് രാജിനെയും ഹൈദരാബാദ് നിസാം രാജവംശത്തെയും പൊരുതി തോൽപ്പിച്ച രണ്ട് യോദ്ധാക്കളുടെ സാങ്കൽപിക വീരകഥയാണ് ആർആർആറിന്‍റെ പ്രമേയം. ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണിത്.
More Read: ലോക്ക് ഡൗൺ പിൻവലിച്ചു ; ആർആർആർ പുനരാരംഭിച്ച് രാജമൗലി
സിനിമയുടെ ഭൂരിഭാഗം രംഗങ്ങളുടെയും ചിത്രീകരണം പൂർത്തിയാക്കിയതായും ഇനി രണ്ട് ഗാനങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. തെലുങ്കിലും തമിഴ്, ഹിന്ദി, മലയാളംസ കന്നഡ ഭാഷകളിലായും പുറത്തിറങ്ങുന്ന ആർആർആറിന്‍റെ രണ്ട് ഭാഷകളിലെ ഡബ്ബിങ് പൂർത്തിയാക്കിയിട്ടുണ്ട്. മറ്റ് ഭാഷകളിലെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
വൻ താരനിരയെയും അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരുക്കുന്ന ആർആർആർ ഒക്‌ടോബർ 13ന് ആഗോളതലത്തിൽ റിലീസിനെത്തിക്കും.