കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ശക്തിപ്രാപിക്കെ രോഗവ്യാപനം ചെറുക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി ആര്‍ആര്‍ആര്‍ ടീം. മാസ്‌ക് ധരിക്കുക, കൈകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകുക, സാമൂഹ്യ അകലം പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക എന്നിവയെല്ലാം കൃത്യമായി പാലിച്ചാല്‍ ഒന്നിച്ച് നിന്ന് കൊവിഡിനെ തുരത്താന്‍ സാധിക്കുമെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം. ആര്‍ആര്‍ആര്‍ സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ ഇവര്‍ക്കൊപ്പം ചിത്രത്തിന്‍റെ സംവിധായകന്‍ രാജമൗലിയും ചേര്‍ന്നാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
Also read: വാക്‌സിനേഷന് മുമ്പ് രക്തദാനം നടത്തി ഗായകന്‍ സോനു നിഗം
തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലാണ് താരങ്ങള്‍ നിര്‍ദേശങ്ങള്‍ പറയുന്നത്. രാജമൗലിയാണ് മലയാളത്തില്‍ പറയുന്നത്. രാജമൗലി സ്ഫുടമായി മലയാളത്തില്‍ സംസാരിക്കുന്നത് ആരാധകരിലും കൗതുകമുണര്‍ത്തി. വാക്‌സിനേഷന്‍ സംബന്ധിച്ച് കേള്‍ക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും താരങ്ങള്‍ അഭ്യര്‍ഥിച്ചു. നേരത്തെ ആര്‍ആര്‍ആര്‍ ഒഫീഷ്യൽ ട്വിറ്റർ പേജ് കൊവിഡ് വിവരങ്ങൾ പങ്കുവയ്ക്കാന്‍ വിട്ടുനൽകിയതായി സംവിധായകൻ രാജമൗലി അറിയിച്ചതിന് പിന്നാലെയാണ് പുതിയ ബോധവത്കരണ വീഡിയോയുമായി ടീം എത്തിയത്.
-
Wear a mask always 😷
— RRR Movie (@RRRMovie) May 6, 2021 " class="align-text-top noRightClick twitterSection" data="
Get vaccinated when available 💉....
Let's #StandTogether to Stop The Spread of #COVID19 in India 🇮🇳✊🏻 pic.twitter.com/yEWvniO6LH
">Wear a mask always 😷
— RRR Movie (@RRRMovie) May 6, 2021
Get vaccinated when available 💉....
Let's #StandTogether to Stop The Spread of #COVID19 in India 🇮🇳✊🏻 pic.twitter.com/yEWvniO6LHWear a mask always 😷
— RRR Movie (@RRRMovie) May 6, 2021
Get vaccinated when available 💉....
Let's #StandTogether to Stop The Spread of #COVID19 in India 🇮🇳✊🏻 pic.twitter.com/yEWvniO6LH
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് ആര്‍ആര്‍ആര്‍. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. രുധിരം, രൗദ്രം, രണം എന്നാണ് ആർആർആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ സംബന്ധിക്കുന്ന സാങ്കൽപ്പിക കഥയാണ് ചിത്രം. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.