ETV Bharat / sitara

'എനിക്കറിയാം നീ എന്‍റെ കാവല്‍ മാലാഖയായി എന്നോടൊപ്പമുണ്ടെന്ന്', ഉള്ളുപൊള്ളുന്ന കുറിപ്പുമായി റിയ ചക്രബര്‍ത്തി - റിയ ചക്രബര്‍ത്തി ഇൻസ്റ്റഗ്രാം

സുശാന്ത് ഇല്ലാത്ത ഒരു വര്‍ഷത്തെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പാണ് എസ്എസ്ആറിന്‍റെ ഓര്‍മദിനത്തില്‍ റിയ പങ്കുവെച്ചിരിക്കുന്നത്. സുശാന്തില്ലാത്തൊരു ജീവിതം തനിക്കില്ലെന്നാണ് റിയ പറയുന്നത്.

rhea chakraborty pens a heartbreaking note remembering actor sushant singh rajput  actor sushant singh rajput  rhea chakraborty pens a heartbreaking note  rhea chakraborty sushant singh rajput  sushant singh rajput films  sushant singh rajput related news  ഉള്ളുപൊള്ളുന്ന കുറിപ്പുമായി റിയ ചക്രബര്‍ത്തി  റിയ ചക്രബര്‍ത്തി  സുശാന്ത് സിങ് റിയ ചക്രബര്‍ത്തി  റിയ ചക്രബര്‍ത്തി ഇൻസ്റ്റഗ്രാം  സുശാന്ത് സിങ് രജ്‌പുത്ത്
'എനിക്കറിയാം നീ എന്‍റെ കാവല്‍ മാലാഖയായി എന്നോടൊപ്പമുണ്ടെന്ന്', ഉള്ളുപൊള്ളുന്ന കുറിപ്പുമായി റിയ ചക്രബര്‍ത്തി
author img

By

Published : Jun 14, 2021, 7:49 PM IST

ബോളിവുഡിലെ എക്കാലത്തെയും മികച്ച യുവനടന്മാരില്‍ ഒരാളായിരുന്ന സുശാന്ത് സിങ് രജ്‌പുത്ത് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആരാധകരും സഹപ്രവര്‍ത്തകരും സുശാന്ത് ഇന്ന് ഈ ലോകത്തില്ലെന്ന് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല....

വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സുശാന്തിന്‍റെ മരണത്തിലെ വിവാദ നായിക നടിയും താരത്തിന്‍റെ പെണ്‍സുഹൃത്തുമായ റിയ ചക്രബര്‍ത്തിയായിരുന്നു. സുശാന്ത് ഇല്ലാത്ത ഒരു വര്‍ഷത്തെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പാണ് എസ്എസ്ആറിന്‍റെ ഓര്‍മദിനത്തില്‍ റിയ പങ്കുവെച്ചിരിക്കുന്നത്. സുശാന്തില്ലാത്തൊരു ജീവിതം തനിക്കില്ലെന്നാണ് റിയ പറയുന്നത്. ഓരോ ദിവസവും നടന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും റിയ കുറിച്ചു.

റിയയുടെ വാക്കുകള്‍:

'നീ ഇവിടെത്തന്നെയുണ്ടെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എല്ലാവരും പറയുന്നത് സമയമെടുക്കും... എല്ലാം ശരിയാകുമെന്നാണ്. എന്നാല്‍ നീയായിരുന്നു എന്‍റെ സമയം. നീയാണ് എന്‍റെയെല്ലാം. എന്‍റെ കാവല്‍ മാലാഖയാണ് നീയെന്ന് എനിക്കറിയാം. ചന്ദ്രനില്‍ നിന്ന് ടെലെസ്‌കോപ്പ് വെച്ച്‌ നിരീക്ഷിച്ചുകൊണ്ട് എനിക്ക് കരുതല്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ് നീ. എന്നെ കൂടെക്കൂട്ടാന്‍ നീ വരുന്നത് കാത്തിരിക്കുകയാണ് ഓരോ ദിവസവും ഞാന്‍.

എല്ലായിടത്തും നിന്നെ തിരഞ്ഞുകൊണ്ടിരിക്കുന്നു. എനിക്കറിയാം നീ എന്‍റെ കൂടെ ഇവിടെയൊക്കെത്തന്നെയുണ്ടെന്ന്.... നീയില്ലാതൊരു ജീവിതമില്ല. ജീവിതത്തിന്‍റെ അര്‍ഥം തന്നെയാണ് നീ കൂടെക്കൊണ്ടുപോയിരിക്കുന്നത്. ഈ വിടവ് നീയില്ലാതെ നികത്താനാകില്ല. എന്നും നിനക്കുവേണ്ടി മാല്‍പ്പൊരി കൊണ്ടുത്തരാം. ലോകത്തുള്ള എല്ലാ ക്വാണ്ടം ഫിസിക്‌സ് പുസ്തകങ്ങളും നിനക്കുവേണ്ടി വായിച്ചുകേള്‍പ്പിക്കാം. ദയവായി... ഒന്ന് തിരിച്ചുവരൂ...' റിയ കുറിച്ചു.

റിയയുടെ വികാരനിര്‍ഭരമായ പോസ്റ്റിന് ബോളിവുഡ് പ്രമുഖരടക്കം ആശ്വസിപ്പിക്കുന്ന വാക്കുകള്‍ മറുപടിയായി കുറിച്ചു. 2020 ജൂണ്‍ 14നാണ് മുംബൈയിലെ വീട്ടില്‍ സുശാന്ത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ സുശാന്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Also read: വേടന്‍റെ പോസ്റ്റിന് നല്‍കിയ ലൈക്ക് തിരിച്ചെടുത്ത്, മാപ്പ് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്

മരണം അന്വേഷിച്ച സിബിഐ സംഘം റിയ ചക്രവര്‍ത്തിയെയും നടിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്‌തു. സുശാന്തുമായി ബന്ധപ്പെട്ട മറ്റൊരു മയക്കുമരുന്ന് കേസില്‍ റിയയെയും സഹോദരന്‍ ഷോവിക്കിനെയും നാര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്യുകയുമുണ്ടായി. രണ്ടുപേരും നിലവില്‍ ജാമ്യത്തിലാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.