ഹൈദരാബാദ് : കൊറിയോഗ്രാഫറും ഡയറക്‌ടറുമായ റെമോ ഡിസൂസയുടെ ഭാര്യയും നിർമാതാവുമായ ലിസേൽ ഡിസൂസ ശരീര ഭാരം കുറക്കുന്നതിനുള്ള തന്‍റെ ദൃഢനിശ്ചയത്തിന്‍റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ശരീരഭാരം കുറയ്ക്കാനും ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള പ്രചോദനം എന്തായിരുന്നുവെന്ന ചോദ്യത്തിന് ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലാതെ മറ്റുവഴികളില്ലാത്ത അവസ്ഥയിലെത്തിയെന്നാണ് ലിസേൽ മറുപടി പറഞ്ഞത്.
ഈ മാസം ആദ്യം, 2018ൽ ഫിറ്റ്നസ് യാത്ര ആരംഭിച്ച തന്‍റെ ഭാര്യയുടെ മുൻപത്തെ ഫോട്ടോയും ശരീരഭാരം കുറച്ചതിന് ശേഷമുള്ള ചിത്രവും റെമോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Also Read: കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ
ശരീരഭാരം കുറയ്ക്കുന്നതിന് ഫിറ്റ്നസ് യാത്രയിലുടനീളം ഭർത്താവിന്‍റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നുവെന്നും എന്നാൽ സ്വന്തം നന്മക്കായി ഒരൽപ്പം സ്വാർഥത എന്ന തീരുമാനമാണ് എല്ലാം മാറ്റിമറിച്ചതെന്നും ലിസേൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
എന്നെ പരിപാലിച്ചില്ലെങ്കിൽ എനിക്ക് എല്ലാം നഷ്‌ടപ്പെടുമെന്ന അവസ്ഥയിലെത്തി. അതിനാൽ അൽപം സ്വാർഥയാകാം എന്ന് കരുതിയതായും ലിസേൽ പറഞ്ഞു.
സ്ട്രീറ്റ് ഡാൻസർ 3 ഡി യുടെ ഷൂട്ടിങ്ങിനായി റെമോയോടൊപ്പം ലണ്ടനിലേക്ക് പോകുമ്പോഴും ലിസേൽ ഫിറ്റ്നസ് ശ്രദ്ധിച്ചിരുന്നു. ഷെഡ്യൂളിലുടനീളം ലിസേൽ തന്‍റെ പരിശീലകനുമായി ബന്ധപ്പെടുകയും ഭക്ഷണക്രമം പിന്തുടരുകയും ചെയ്‌തു.
ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡാൻസ്+ ൽ ജഡ്‌ജ് ആണ് റെമോ.