83 song released : 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം '83' ലെ ഗാനം പുറത്ത്. രണ്‍വീര്‍ സിങിനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രത്തിലെ 'ലെഹ്‌റാ ദൊ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്‍വീര്‍ സിങും ഗാനം തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
കൗസര്‍ മുനീറിന്‍റെ വരികള്‍ക്ക് പ്രീതമിന്‍റെ സംഗീതത്തില്‍ അര്‍ജിത് സിങാണ് ഗാനാലാപനം. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം വളരെ വൈകാരിക നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിക്കാന്‍ നാട്ടില്‍ നിന്നും പുറപ്പെടാന്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് ബന്ധുക്കളും നാട്ടുകാരും നല്‍കുന്ന പ്രതീക്ഷയും, താരങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും, മത്സരവും, വിജയക്കൊടി പറത്തുന്ന ഇന്ത്യക്കാരുമൊക്കെയാണ് ഗാനരംഗത്തില്‍.
83 song in trending : ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു മില്യണ്‍ (1,45,35,811) കാഴ്‌ച്ചക്കാരുമായി ഗാനം ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്. ഗാനം ഇപ്പോള്‍ ട്രെന്‍ഡിങില്‍ 29ാം സ്ഥാനത്താണ്.
- " class="align-text-top noRightClick twitterSection" data="">
Ranveer Singh as Kapil Dev : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത് രണ്‍വീര്‍ സിങാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയമാണ് ചിത്രപശ്ചാത്തലം. അന്ന് ലോകകപ്പ് മത്സരത്തില്‍ കപില്‍ ദേവിനൊപ്പമുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍, രവി ശാസ്‌ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സയ്യിദ് കിര്‍മാനി, സന്ദീപ് പാട്ടീല്‍, മദന്‍ലാല്‍, കീര്‍ത്തി ആസാദ് എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.
83 cast and crew : രണ്‍വീറിന്‍റെ ഭാര്യയും നടിയുമായ ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ രണ്‍വീറിന്‍റെ നായികയായെത്തുന്നത്. പങ്കജ് ത്രിപാഠി, സാക്വിബ് സലിം, താഹിര്‍ രാജ് ഭാസിന്‍, ബൊമാന്‍ ഇറാനി, ഹാര്‍ഡി സന്ധു, ജതിന്‍ സര്‍ന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ സുനില്‍ ഗവാസ്‌കര്‍ ആയി താഹിര്‍ രാജും ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയും വേഷമിടുന്നു. ഹിന്ദി, മറാഠി നടനും സന്ദീപ് പാട്ടീലിന്‍റെ മകനുമായ ചിരാഗ് പാട്ടിലാണ് ചിത്രത്തില്‍ സന്ദീപ് പാട്ടീലിന്‍റെ വേഷം അവതരിപ്പിക്കുന്നത്.
റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ഫാന്‍റം ഫിലിംസ്, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, വിബ്രി മീഡിയ, കബിര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മാണം. അസീം മിശ്രയാണ് ഛായാഗ്രഹണം. രാമേശ്വര്‍ എസ് ഭഗത് ചിത്രസംയോജനവും നിര്‍വഹിക്കും. പ്രിതം ആണ് സംഗീതം.
83 Release : ക്രിസ്‌തുമസ് റിലീസായി ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും.