ETV Bharat / sitara

19'83'ലെ ചരിത്രനിമിഷം ക്രിസ്‌മസിന് ബിഗ് സ്ക്രീനിലേക്ക് - 83 റിലീസ് ക്രിസ്‌മസ് വാർത്ത

രൺവീർ സിംഗ് നായകനാകുന്ന 83' എന്ന സ്​പോർട്​സ്​ ചിത്രം ക്രിസ്‌മസിന് തിയേറ്ററുകളിൽ

ranveer singh christmas release news  ranveer singh 83 film release news  kapil dev ranveer singh news  indian cricket biopic news  ക്രിസ്‌മസ് 83 വാർത്ത  ക്രിസ്‌മസ് 1983 ക്രിക്കറ്റ് ചിത്രം വാർത്ത  83 റിലീസ് ക്രിസ്‌മസ് വാർത്ത  രൺവീർ സിംഗ്​ ക്രിക്കറ്റ് വാർത്ത
രൺവീർ സിംഗ്
author img

By

Published : Sep 26, 2021, 5:59 PM IST

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രനിമിഷം ഇതിവൃത്തമാക്കി ഒരുക്കുന്ന 83' എന്ന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പുറത്ത്. രാജ്യത്തിന് പ്രഥമ ലോകകപ്പ് നേടിത്തന്ന മുൻ ക്രിക്കറ്റ് കാപ്‌റ്റൻ കപിൽ ദേവായി രൺവീർ സിംഗ്​ എത്തുന്ന ചിത്രം ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലൂടെ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു.

Also Read: ഒറ്റ സ്‌ക്രീനിൽ ഫഹദും വിജയ് സേതുപതിയും ; ലോകേഷിനൊപ്പമുള്ള പുതിയ 'വിക്രം' ചിത്രം

ചിത്രത്തിലെ ഒരു സ്റ്റിൽ കൂടി പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് തിയ്യതി സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്‌മസിന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന സ്​പോർട്​സ്​ ചിത്രം റിലയൻസ്​ എന്‍റർടെയ്‌ൻമെന്‍റ് ആണ് നിർമിക്കുന്നത്. ചിത്രത്തിൽ രൺവീറിന്‍റെ നായികയാവുന്നത് ദീപിക പദുകോണാണ്. തെന്നിന്ത്യൻ നടൻ ജീവ ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ വേഷം ചെയ്യുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.