ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ ആദ്യമായി നായകനാകുന്ന വെബ് സീരിസ് വരുന്നു. ഇൻസ്പെക്ടർ അവിനാഷ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസ് യു.പി പൊലീസ് ഓഫീസറായ അവിനാഷ് മിശ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നീരജ് പഥക്കാണ് സീരിസ് സംവിധാനം ചെയ്യുന്നത്. നീരജ് പഥക്കും കൃഷന്‍ ചൗധരിയും ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.
'എന്‍റെ ഓരോ കഥാപാത്രങ്ങളിലൂടെയും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താനും അവ വിജയമാക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. ഇൻസ്പെക്ടർ അവിനാഷ് എനിക്ക് അത്തരത്തില്‍ ഒരു മികച്ച അവസരം നൽകുന്നു. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വളരെ പ്രചോദനകരവും രസകരവുമായ ഒരു റോളാണ് ഇന്‍സ്‌പെക്ടര്‍ അവിനാഷില്‍ എന്‍റേത്... ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു' സീരിസിന്‍റെ ചിത്രീകരണം ആരംഭിക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.
-
Looking forward to stepping into the role of #InspectorAvinash in @jiostudios web series. Cop thriller based on UP super cop Avinash Mishra’s life directed by the talented #NeerrajPathak @neerraj
— Randeep Hooda (@RandeepHooda) November 27, 2020 " class="align-text-top noRightClick twitterSection" data="
#GoldMountainPictures #KrishanChowdhray
">Looking forward to stepping into the role of #InspectorAvinash in @jiostudios web series. Cop thriller based on UP super cop Avinash Mishra’s life directed by the talented #NeerrajPathak @neerraj
— Randeep Hooda (@RandeepHooda) November 27, 2020
#GoldMountainPictures #KrishanChowdhrayLooking forward to stepping into the role of #InspectorAvinash in @jiostudios web series. Cop thriller based on UP super cop Avinash Mishra’s life directed by the talented #NeerrajPathak @neerraj
— Randeep Hooda (@RandeepHooda) November 27, 2020
#GoldMountainPictures #KrishanChowdhray
ഡിസംബറില്‍ സീരിസിന്‍റെ ചിത്രീകരണം ആരംഭിക്കും. ജിയോ സ്റ്റുഡിയോസും ഡോള്‍ഡ് മൗണ്‍ണ്ടെയ്ന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിരീസ് അവതരിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡയാണ് അവിനാഷ് മിശ്രയെ അവതരിപ്പിക്കാന്‍ ഏറ്റവും യോജ്യനായ ആളെന്നും, രണ്‍ദീപില്‍ ഏറെ വിശ്വാസമുണ്ടെന്നും സംവിധായകന്‍ നീരജ് പഥക് പറയുന്നു.