ഹൈദരാബാദ്: ലവ് രഞ്ജന്‍റെ സംവിധാനത്തിൽ രൺബീർ കപൂറും ശ്രദ്ധ കപൂറും മുഖ്യ താരങ്ങളാകുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. നടി ശ്രദ്ധ കപൂറാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ഹോളി റിലീസായി അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചത്. ഈ വർഷം ആദ്യം ഡൽഹിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രം 2022 മാർച്ച് 18ന് റിലീസ് ചെയ്യും.
- " class="align-text-top noRightClick twitterSection" data="
">
ഡിംപിൾ കപാഡിയയും ബോണി കപൂറുമാണ് മറ്റ് രണ്ട് പ്രധാന താരങ്ങൾ. സംവിധായകൻ ലവ് രഞ്ജനൊപ്പം ലവ് ഫിലിംസിന്‍റെ ബാനറിൽ അങ്കുര്‍ ഗാര്‍ഗ്, ടി സീരിസിന്‍റെ ബാനറിൽ ഭൂഷണ്‍ കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അതേ സമയം, രൺബീറിന്‍റേതായി ഈ വർഷം റിലീസിനെത്തുന്ന ചിത്രം വൈആർഎഫ് നിർമിക്കുന്ന ഷംഷേരയാണ്.