ETV Bharat / sitara

നസറുദ്ദീൻ ഷാ, കൊങ്കണ സെൻ, സുപ്രിയ പഥക്; ഉത്തരേന്ത്യൻ കുടുംബത്തിലൂടെ സീമ പഹ്വയുടെ ചിത്രം

author img

By

Published : Dec 19, 2020, 1:43 PM IST

നസറുദ്ദീൻ ഷാ, സുപ്രിയ പഥക്, കൊങ്കണ സെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാം പ്രസാദ് കി തെഹ്‌രി അടുത്ത വർഷം പുതുവർഷദിനത്തിൽ റിലീസ് ചെയ്യും.

നസറുദ്ദീൻ ഷാ സുപ്രിയ പഥക് സിനിമ വാർത്ത  സീമ പഹ്വയുടെ ചിത്രം വാർത്ത  കൊങ്കണ സെൻ സിനിമ വാർത്ത  രാം പ്രസാദ് കി തെഹ്‌രി വാർത്ത  ram prasad ki tehrvi movie release news  naseeruddin shah film news  konkana sen film news  seema pahwa film news
ഉത്തരേന്ത്യൻ കുടുംബത്തിലൂടെ സീമ പഹ്വയുടെ ചിത്രം

വ്യത്യസ്‌തവും സ്വതസിദ്ധവുമായ അഭിനയശൈലിയിലൂടെ ബോളിവുഡിൽ സ്ഥാനം കണ്ടെത്തിയ നസറുദ്ദീൻ ഷാ, സുപ്രിയ പഥക്, കൊങ്കണ സെൻ, വിനയ് പഥക് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രം വരുന്നു. രാം പ്രസാദ് കി തെഹ്‌രി എന്ന ടൈറ്റിലിൽ സീമ പഹ്വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഞ്ച് കുട്ടികളുള്ള ഉത്തരേന്ത്യൻ മധ്യവർഗ കുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പിതാവിന്‍റെ മരണത്തിന് ശേഷം കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളും അത് എങ്ങനെ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ സ്വാധീനിക്കുന്നുവെന്നും രാം പ്രസാദ് കി തെഹ്‌രി വിവരിക്കുന്നു. 2019ൽ മുംബൈ ചലച്ചിത്രമേളയിൽ ഉൾപ്പടെ പ്രദർശിപ്പിച്ച ചിത്രം അടുത്ത വർഷം പുതുവത്സരദിനത്തിൽ റിലീസിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.