ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന എമ്മി അവാര്‍ഡ് പ്രഖ്യാപനം അടുത്തിരിക്കെ മികച്ച നടിക്കുള്ള അവാര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടി രാധിത ആപ്തേ. ലസ്റ്റ് സ്റ്റോറീസിലെ അഭിനയ മികവാണ് നോമിനേഷന് രാധികയെ അര്‍ഹയാക്കിയത്. ലസ്റ്റ് സ്റ്റോറീസില്‍ രാധികയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ദി ക്രൈ എന്ന സീരിസിലെ അഭിനയത്തിന് ജെന്ന കോൾമാൻ, സോബ് പ്രെസാവോ, മാർജോരി എസ്റ്റിയാനോ, ഹംഗറിയിലെ ഒരോക് ടെൽ എന്ന സീരീസിൽ നിന്നും മാരിന ജെര എന്നിവരാണ് മികച്ച നടിക്കുള്ള നാമനിർദേശം നേടിയ മറ്റ് നടിമാര്‍. ഇൻസ്റ്റഗ്രാമിലൂടെയാണ് നോമിനികൾക്ക് കിട്ടുന്ന മെഡലിന്‍റെ ചിത്രവും മറ്റ് വിശേഷവും നടി പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
വലിയൊരു അംഗീകാരമായി ഈ നോമിനേഷനെ കാണുന്നുവെന്നാണ് മെഡലിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സേക്രഡ് ഗെയിംസ്, ദി റീമിക്സ് എന്നീ വെബ് സീരിസുകളും നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദീഖി, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സേക്രഡ് ഗെയിംസ് ഡ്രാമ സിരീസ് വിഭാഗത്തിലായിരിക്കും മത്സരിക്കുക. ധീരജ്, അനുരാഗ് കശ്യപ്, വിക്രമാദിത്യ എന്നിവര്‍ ചേര്‍ന്നാണ് സേക്രഡ് ഗെയിംസ് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് സീരിസുകളില്‍ സമീപകാലത്ത് ഏറ്റവും നിരൂപണ പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയാണ് സേക്രഡ് ഗെയിംസ്.
ടെലിവിഷന്‍ മിനി-സീരീസ് വിഭാഗത്തിലും മികച്ച നടിക്കുള്ള അവാര്‍ഡിനുമാണ് ലസ്റ്റ് സ്റ്റോറീസ് മത്സരിക്കുക. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, സോയാ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവര്‍ ചേര്‍ന്നാണ് ലസ്റ്റ് സ്റ്റോറീസ് സംവിധാനം ചെയ്തിരിക്കുന്നത്. നോണ്‍-സ്ക്രിപ്റ്റഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് വിഭാഗത്തിലാണ് ദി റീമിക്സ് മത്സരിക്കുന്നത്. 21 രാജ്യങ്ങളിലെ 11 വിഭാഗങ്ങളിൽ നിന്നാണ് എമ്മി പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഷോർ ഇൻ സിറ്റി, അന്ധാധുൻ എന്നിവക്ക് പുറമേ ബദ്ലാപുർ, പാർച്ച്ഡ് എന്നിവയിലെ രാധികയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ രാധികയുടെ പേര് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമകൾക്ക് ഓസ്കാറും സംഗീതത്തിന് ഗ്രാമി പുരസ്കാരവും പോലെ മികച്ച ടെലിവിഷൻ പരിപാടികൾക്ക് നൽകി വരുന്ന പുരസ്കാരമാണ് എമ്മി അവാർഡ്.