തെലുങ്കിൽ മാത്രമല്ല അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം പുഷ്‌പയ്ക്കായി, ഇന്ത്യയൊട്ടാകെ സിനിമാപ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നതിനെ ശരിവയ്ക്കുന്നതാണ് ഐഎംഡിബിയുടെ പുതിയ റിപ്പോർട്ടുകൾ. ഐഎംഡിബി റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമ- പരിപാടികളുടെ നിരയിൽ ഒന്നാം സ്ഥാനത്താണ് പുഷ്പ.
ഐഎംഡിബിയിലെ ആദ്യ പത്ത് ചിത്രങ്ങൾ
ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റായ ഐഎംഡിബിയിൽ ഒന്നാം സ്ഥാനം പുഷ്‌പ സ്വന്തമാക്കിയപ്പോൾ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 രണ്ടാമതും തപ്‌സി പന്നുവിന്‍റെ ഹസീൻ ദിൽറുബ മൂന്നാമതും ഇടംപിടിച്ചു.
-
#Pushpa now tops the list of IMDB’s Most Anticipated Indian Movies, Rated #1 on the list. 🔥#ThaggedheLe 🤙@alluarjun @iamRashmika #FahadhFaasil @aryasukku @ThisIsDSP @resulp @MythriOfficial @adityamusic
— Pushpa (@PushpaMovie) June 26, 2021 " class="align-text-top noRightClick twitterSection" data="
పుష్ప പുഷ്പ புஷ்பா ಪುಷ್ಪ पुष्पा pic.twitter.com/cR6XO7BUxI
">#Pushpa now tops the list of IMDB’s Most Anticipated Indian Movies, Rated #1 on the list. 🔥#ThaggedheLe 🤙@alluarjun @iamRashmika #FahadhFaasil @aryasukku @ThisIsDSP @resulp @MythriOfficial @adityamusic
— Pushpa (@PushpaMovie) June 26, 2021
పుష్ప പുഷ്പ புஷ்பா ಪುಷ್ಪ पुष्पा pic.twitter.com/cR6XO7BUxI#Pushpa now tops the list of IMDB’s Most Anticipated Indian Movies, Rated #1 on the list. 🔥#ThaggedheLe 🤙@alluarjun @iamRashmika #FahadhFaasil @aryasukku @ThisIsDSP @resulp @MythriOfficial @adityamusic
— Pushpa (@PushpaMovie) June 26, 2021
పుష్ప പുഷ്പ புஷ்பா ಪುಷ್ಪ पुष्पा pic.twitter.com/cR6XO7BUxI
പ്രഭാസ്- പൂജ ഹെഗ്‌ഡെ ജോഡിയിലൊരുങ്ങുന്ന റൊമാന്‍റിക് ചിത്രം രാധേ ശ്യാം നാലാം സ്ഥാനവും അക്ഷയ് കുമാറിന്‍റെ ബെൽബോട്ടം അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
More Read: കൊവിഡ് മൂന്നാം തരംഗമില്ലെങ്കിൽ റോക്കി ഭായ് ഉടനെത്തും
2019ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാര നേട്ടവുമായി ഓണം റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹം എട്ടാം സ്ഥാനത്തുണ്ട്.
ഫർഹാൻ അക്തറിന്‍റെ തൂഫാൻ, ധനുഷും സാറ അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന അത്‌രംഗി രേ, ആലിയ ഭട്ടിന്‍റെ ഗംഗുബായ് കത്തിയാവാഡി, നെറ്റ്‌ഫ്ലിക്സ് ആന്തോളജി ഫീൽസ് ലൈക്ക് ഇഷ്‌ക് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.
More Read: അല്ലു അര്‍ജുന്‍റെ 'പുഷ്പ'യ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
അല്ലു അർജുന്‍റെ പുഷ്‌പ ചിത്രീകരണത്തിലേക്ക്
ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്‌പ. മലയാളത്തിന്‍റെ ദത്തുപുത്രൻ അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക.
ചിത്രത്തിൽ ചന്ദനത്തടി കള്ളക്കടത്തുകാരനായി അല്ലു അർജുൻ വേഷമിടുമ്പോൾ അഴിമതിക്കാരനായ പൊലീസുകാരനായി ഫഹദ് ഫാസിൽ എത്തുന്നു. പുഷ്‌പയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ഹൈദരാബാദിൽ തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
40 ദിവസം നീണ്ട ഷെഡ്യൂളാണ് പുഷ്‌പയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് പുഷ്‌പ പുറത്തിറക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തമിഴ്, ഹിന്ദി, കന്നഡ ഭാഷകൾക്ക് പുറമെ, ആരാധകരുടെ ആവശ്യപ്രകാരം മലയാളത്തിലും സിനിമ റിലീസിനെത്തും.
അതേസമയം, കൊവിഡ് മൂന്നാം തരംഗമുണ്ടായില്ലെങ്കിൽ കെജിഎഫ് ചാപ്റ്റർ 2 സെപ്‌തംബർ ഒമ്പതിന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.