മുംബൈ : ജിയോ മാമി അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ അധ്യക്ഷയായി പ്രമുഖ നടി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിച്ചു. ബോളിവുഡ് താരം ദീപിക പദുകോൺ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് പിന്മാറിയതിന് കൃത്യം നാല് മാസത്തിന് ശേഷമാണ് പ്രിയങ്ക ചോപ്ര ജൊനാസ് ഈ പദവിയിലെത്തുന്നത്.
2022ൽ നടത്താനിരിക്കുന്ന ജിയോ മാമി (മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജി)യുടെ പുതിയ പതിപ്പിന്‍റെ പദ്ധതികളും സംഘാടകർ പുറത്തുവിട്ടു.
സംഘാടകസമിതിയില്‍ മലയാളത്തിന്‍റെ അഞ്ജലി മേനോനും
പ്രിയങ്കയ്ക്ക് പുറമെ രണ്ട് പുതിയ അംഗങ്ങളെയും മേളയുടെ ഭാരവാഹികളായി നിയമിച്ചിട്ടുണ്ട്. മലയാള സംവിധായിക അഞ്ജലി മേനോനെയും സംവിധായകൻ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിനെയുമാണ് ഉള്‍പ്പെടുത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
നിത എം. അംബാനി (സഹ ചെയർപേഴ്‌സൺ), അനുപമ ചോപ്ര (ഫെസ്റ്റിവൽ ഡയറക്‌ടർ), അജയ് ബിജിലി, ആനന്ദ് ജി മഹീന്ദ്ര, ഫർഹാൻ അക്തർ, ഇഷ അംബാനി, കബീർ ഖാൻ, ഇഷ അംബാനി, കിരൺ റാവു, റാണ ദഗ്ഗുബാട്ടി, റിതേഷ് ദേശ്‌മുഖ്, രോഹൻ സിപ്പി, സിദ്ധാർഥ് റോയ് കപൂർ, വിക്രമാദിത്യ മോട്‌വാനെ, വിശാൽ ഭരദ്വാജ്, സോയ അക്തർ എന്നിവരടങ്ങുന്ന ബോർഡ് അംഗങ്ങളാണ് പ്രിയങ്ക ചോപ്രയെ ഐകകണ്ഠേന നാമനിർദേശം ചെയ്‌തത്.
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ ചെയർപേഴ്‌സൺ പദവി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ടീമിലെ ഊർജ്വസ്വലരായ സ്‌ത്രീകൾക്കൊപ്പം പ്രവർത്തിക്കാനും, മേളയെ ഉയർന്ന തലത്തിൽ എത്തിക്കാനും കാത്തിരിക്കുകയാണെന്നും ചോപ്ര വിശദീകരിച്ചു.
Also Read: നോവലില്‍ പിഎഫ് മാത്യൂസ്, കഥയില്‍ ആര്‍ ഉണ്ണി ; 2020ലെ സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു
2020ൽ കൊവിഡിനെ തുടർന്ന് മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ 22-ാമത് പതിപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നു. എന്നാൽ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ചലച്ചിത്രമേളയുടെ അടുത്ത പതിപ്പ് ഒരുക്കുക എന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.
ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയ്ക്ക് പകരം, 2021 ഒക്‌ടോബർ മുതൽ 2022 മാർച്ച് വരെ ഏകദേശം ആറ് മാസം നീളുന്ന ചലച്ചിത്രമേളയാണ് ആലോചിക്കുന്നത്.
ലോകത്തെ പലയിടങ്ങളിൽ നിന്നുമുള്ള പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് വർഷാന്ത്യപരിപാടുകളും ഡിജിറ്റൽ സ്‌ക്രീനിങ്ങും മാസ്റ്റർ ക്ലാസുകളും നടത്താനും സംഘാടക സമിതി തീരുമാനിച്ചു.