ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് ഗായകന് നിക് ജൊനാസും ബോളിവുഡ് സൂപ്പര്‍ താര ജോഡികളുടെ ലിസ്റ്റില്‍ അടുത്തിടെ എഴുതി ചേര്‍ക്കപ്പെട്ട പേരുകളാണ്. താര ദമ്പതികളുടെ പുതിയ വിശേഷങ്ങള്‍ അറിയാനായി ഇരുവരെയും പിന്തുടരുന്നവര് നിരവധിയാണ്. ആരാധകര്‍ക്കായി എല്ലാ വിശേഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ തങ്ങള്‍ സ്വന്തമാക്കിയ പുതിയൊരു ടൈറ്റിലിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക. പീപ്പിള്‍സ് മാഗസിനിന്റെ ബെസ്റ്റ് ഡ്രസ്ഡ് 2019 ടൈറ്റിലാണ് താര ജോഡികളെ തേടിയെത്തിയിരിക്കുന്നത്.
-
Thank you @people 💜 @nickjonas pic.twitter.com/yniW0LSLb8
— PRIYANKA (@priyankachopra) September 4, 2019 " class="align-text-top noRightClick twitterSection" data="
">Thank you @people 💜 @nickjonas pic.twitter.com/yniW0LSLb8
— PRIYANKA (@priyankachopra) September 4, 2019Thank you @people 💜 @nickjonas pic.twitter.com/yniW0LSLb8
— PRIYANKA (@priyankachopra) September 4, 2019
ആദ്യമായാണ് ഒരു താരജോഡി ഈ ടൈറ്റില്‍ സ്വന്തമാക്കുന്നത്. സെലിബ്രിറ്റികളുടെ നീണ്ട ലിസ്റ്റില്‍ നിന്നാണ് താരജോഡി ടൈറ്റില്‍ സ്വന്തമാക്കിയത്. ഇരുവരുടെയും ജോഡി പൊരുത്തവും സ്നേഹവും ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ച വിഷയമാണ്. എല്ലാ പൊതുപരിപാടികളിലും സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും പങ്കെടുക്കാറുള്ളത്. മെറ്റ് ഗാലയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക-നിക് ജോഡിയുടെ ഫോട്ടോകളും വസ്ത്രങ്ങളും വൈറലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.