ETV Bharat / sitara

ലൊസാഞ്ചല്‍സില്‍ സ്വപ്നഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും - Priyanka and Nick new house

ഏതാണ്ട് 20 മില്യണ്‍ ഡോളര്‍ അതായത് 144 കോടി രൂപ മുടക്കിയാണ് 20000 സ്ക്വയര്‍ ഫീറ്റിലുള്ള അത്യാഢംബര ഭവനം താര ദമ്പതികള്‍ ലോസാഞ്ചല്‍സില്‍ വാങ്ങിയിരിക്കുന്നത്

ലൊസാഞ്ചല്‍സില്‍ സ്വപ്നഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും
author img

By

Published : Nov 16, 2019, 7:43 PM IST

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. വിവാഹശേഷം മുംബൈയിലും ന്യൂയോര്‍ക്കിലുമായി താമസിക്കുകയായിരുന്ന താരങ്ങള്‍ ഇപ്പോള്‍ ലൊസാഞ്ചല്‍സില്‍ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ്. ഏതാണ്ട് 20 മില്യണ്‍ ഡോളര്‍ അതായത് 144 കോടി രൂപ മുടക്കിയാണ് 20000 സ്ക്വയര്‍ ഫീറ്റിലുള്ള അത്യാഢംബര ഭവനം വാങ്ങിയിരിക്കുന്നത്. ഈ വീട്ടിൽ നിന്ന് നിക്കിന്‍റെ സഹോദരനായ ജോ ജൊനാസിന്‍റെ വീട്ടിലേക്ക് മൂന്നു മൈൽ അകലമേയുള്ളൂ. 5000 സ്‌ക്വയര്‍ ഫീറ്റുളള വീടിന് ഏതാണ്ട് 14.1 മില്യന്‍ ഡോളറാണ് വില . താരങ്ങളുടെ വീട്ടില്‍ ഏഴ് ബെഡ്‌റൂമുകളും പതിനൊന്ന് ബാത്‌റൂമുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിശാലമായ മുറ്റവും തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിങ് റൂമും വീടിന് മാറ്റേകുന്നു. താരതമ്യേന ചെറുതാണെങ്കിലും ജോ-സോഫിയ ദമ്പതികളുടെ വീട്ടില്‍ 10 ബെഡ്‌റൂമുകളും 14 ബാത്‌റൂമുകളുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ നിക് താമസിച്ചിരുന്ന വീട് വിറ്റിരുന്നു. 6.9 മില്യൻ ഡോളറിന് വീട് വിറ്റത് പ്രിയങ്കക്കൊപ്പം കുറച്ച് കൂടി വലിയ വീട്ടിലേക്ക് മാറാനാണെന്നായിരുന്നു വാർത്തകൾ. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. 2018 ഡിസംബർ ഒന്നിനായിരുന്നു പ്രിയങ്ക-നിക്ക് ജോഡികളുടെ കല്യാണം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.