ETV Bharat / sitara

'ഞാന്‍ ജീവിച്ചത് ധര്‍മ്മം നടപ്പിലാക്കാന്‍'; 4 മില്യണ്‍ കാഴ്‌ച്ചക്കാരുമായി പൃഥ്വിരാജ് ടീസര്‍ ട്രെന്‍ഡിങില്‍ - Prithviraj Chauhan biopic

അക്ഷയ് കുമാറിന്‍റെ (Akshay Kumar) 'പൃഥ്വിരാജ്' ടീസര്‍ (Prithviraj Teaser) പുറത്ത്. ട്രെന്‍ഡിങില്‍ ഇടംപിടിച്ച് 'പൃഥ്വിരാജ്' ടീസര്‍. പൃഥ്വിരാജ് ചൗഹാന്‍റെ (Prithviraj Chauhan) ജീവിത കഥ പറയുന്ന ചിത്രമാണ് 'പൃഥ്വിരാജ്'.

പൃഥ്വിരാജ് ടീസര്‍ ട്രെന്‍ഡിങില്‍  പൃഥ്വിരാജ് ടീസര്‍  പൃഥ്വിരാജ്  പൃഥ്വിരാജ് ചൗഹാന്‍റെ ചരിത്ര സിനിമ പൃഥ്വിരാജ്  മാനുഷി ഛില്ലര്‍ ടീസറില്‍  മാനുഷി ഛില്ലര്‍  സൂര്യവന്‍ശി  അക്ഷയ് കുമാര്‍ സൂര്യവന്‍ശി  Prithviraj Teaser  Akshay Kumar  Prithviraj Chauhan  Akshay Kumar Prithviraj teaser released  Akshay Kumar Prithviraj  Akshay Kumar Prithviraj teaser  Prithviraj teaser released  Prithviraj Chauhan biopic Prithviraj  Prithviraj Chauhan biopic  Prithviraj teaser in trending
'ഞാന്‍ ജീവിച്ചത് ധര്‍മ്മം നടപ്പിലാക്കാന്‍, ധര്‍മ്മം നടപ്പിലാക്കാന്‍ ഞാന്‍ മരിക്കും'; 4 മില്യണ്‍ കാഴ്‌ച്ചക്കാരുമായി പൃഥ്വിരാജ് ടീസര്‍ ട്രെന്‍ഡിങില്‍
author img

By

Published : Nov 15, 2021, 6:14 PM IST

ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചരിത്ര സിനിമയാണ് പൃഥ്വരാജ് ചൗഹാന്‍റെ ജീവിത കഥ പറയുന്ന 'പൃഥ്വിരാജ്'. അക്ഷയ്‌ കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

1.22 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള അതിഗംഭീര ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അക്ഷയ്‌ കുമാറും താരത്തിന്‍റെ ഡയലോഗുകളുമാണ് ടീസറിലെ ഹൈലൈറ്റ്. യുദ്ധ ഭൂമിയില്‍ ഒരു കൂട്ടം പടയാളികള്‍ക്കൊപ്പമാണ് അക്ഷയ്‌ കുമാര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

യുദ്ധ രംഗത്ത് സഞ്ജയ്‌ ദത്തുമുണ്ട്. സോനു സൂദും ടീസറില്‍ മിന്നിമറയുന്നുണ്ട്. വിവാഹ വേഷത്തിലാണ് മാനുഷി ചില്ലര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സന്‍യോഗിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മാനുഷി അവതരിപ്പിക്കുന്നത്.

ആദ്യ ദിനം തന്നെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ടീസറിന് നാല് മില്യണ്‍ (40,07,636) കാഴ്‌ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ടീസര്‍ ട്രെന്‍ഡിങിലും ഇടംപിടിച്ചിട്ടുണ്ട്. ട്രെന്‍ഡിങില്‍ ഒണ്‍പതാം സ്ഥാനത്താണ് ടീസറിപ്പോള്‍. മൂന്ന് ലക്ഷം ലൈക്കുകളും, 9500 ഡിസ്‌ലൈക്കുകളും ടീസര്‍ നേടിയിട്ടുണ്ട്.

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അക്ഷയ്‌ കുമാര്‍ അവതരിപ്പിക്കുന്നത്. മുന്‍ ലോക സുന്ദരി മാനുഷി ചില്ലര്‍ ആണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായെത്തുന്നത്. ബോളിവുഡിലേയ്‌ക്കുള്ള മാനുഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അക്ഷയ്‌ കുമാര്‍, മാനുഷി ചില്ലര്‍ എന്നിവരെ കൂടാതെ സഞ്‌ജയ്‌ ദത്ത്, സോനു സൂദ്‌, സാക്ഷി തന്‍വാര്‍, അശുതോഷ്‌ റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പും.

ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് ചൗഹാന്‍റെ ധീരതയ്‌ക്കും ജീവിതത്തിനുമുള്ള സമര്‍പ്പണമാണ് ഈ ചിത്രമെന്ന് അക്ഷയ്‌ കുമാര്‍ പ്രതികരിച്ചു. 'അദ്ദേഹത്തിന്‍റെ ജീവിതം തന്നെ ഒരു ഇതിഹാസമാണ്. രാജ്യത്തെ ധീരരായ പോരാളികളില്‍ ഒരാളാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ഈ ധീരഹൃദയനുള്ള പ്രണാമം അര്‍പ്പിക്കും. അദ്ദേഹത്തിന്‍റെ ജീവിത കഥ ഏറ്റവും ആധികാരികമായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചൗഹാന്‍റെ സമാനതകളില്ലാത്ത ധീരതയ്‌ക്കുള്ള ആദരാഞ്ജലിയാണ് ഈ ചിത്രം.' - അക്ഷയ്‌ കുമാര്‍ പറഞ്ഞു.

യാഷ് രാജ്‌ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യാഷ് രാജ്‌ ഫിലിംസ്‌ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചരിത്ര സിനിമ കൂടിയാണ് 'പൃഥ്വിരാജ്'. 2022 ജനുവരി 21ന് ചിത്രം തിയേറ്ററിലെത്തും.

ചിത്ര പ്രഖ്യാപനം മുതല്‍ തന്നെ ചരിത്ര പ്രാധാന്യമുള്ള ഈ ചിത്രം ശ്രദ്ധേയമായിരുന്നു. അക്ഷയ്‌ കുമാറിന്‍റെ 52ാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം.

അക്ഷയ്‌ കുമാറിന്‍റെ ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം 'സൂര്യവന്‍ശി' പ്രദര്‍ശനത്തിനെത്തി ഒന്നര ആഴ്‌ച്ച പിന്നിടുമ്പോഴാണ് 'പൃഥ്വിരാജി'ന്‍റെ ടീസര്‍ പുറത്തിറങ്ങുന്നത്. രോഹിത് ശര്‍മ്മ സംവിധാനം ചെയ്‌ത 'സൂര്യവന്‍ശി' ഈ വര്‍ഷത്തെ മികച്ച വീക്കെന്‍ഡ് കളക്ഷനാണ്.

Also Read: 'ജി ഹുന്‍ തിരിച്ചെത്തും... ലോകത്തിന് വേണ്ടി ചിലത് ചെയ്യും'; സ്‌ക്വിഡ് ഗെയിം 2 പ്രഖ്യാപിച്ച് സംവിധായകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.