ETV Bharat / sitara

'തീര്‍ച്ചയായും എന്തെങ്കിലും സംഭവിക്കും'; ബാഹുബലി 3യെ കുറിച്ച് സൂചന നല്‍കി പ്രഭാസ്

author img

By

Published : Mar 4, 2022, 1:02 PM IST

Prabhas hints at Baahubali 3: 'ബാഹുബലി'യുടെ രണ്ടാം ഭാഗം പുറത്തിറങ്ങി നാല് വർഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'ബാഹുബലി' മൂന്നാം ഭാഗവുമായി രാജമൗലിയും കൂട്ടരും എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്‌.

Prabhas hints at Baahubali 3  Prabhas on Baahubali 3  Prabhas Radhe Shyam promotions  Prabhas latest movies  ബാഹുബലി 3യെ കുറിച്ച് സൂചന നല്‍കി പ്രഭാസ്  something will happen for sure
'തീര്‍ച്ചയായും എന്തെങ്കിലും സംഭവിക്കും'; ബാഹുബലി 3യെ കുറിച്ച് സൂചന നല്‍കി പ്രഭാസ്

തെലങ്കാന: റിലീസിനൊരുങ്ങുന്ന 'രാധേ ശ്യാമി'ന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് 'ബാഹുബലി' താരം പ്രഭാസ്‌. 'ബാഹുബലി'യുടെ രണ്ടാം ഭാഗം 'ബാഹുബലി: ദി കൺക്ലൂഷൻ' പുറത്തിറങ്ങി നാല് വർഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'ബാഹുബലി' മൂന്നാം ഭാഗവുമായി രാജമൗലിയും കൂട്ടരും എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്‌.

Prabhas Radhe Shyam promotions: 'ബാഹുബലി'യുടെ മൂന്നാം ഭാഗത്തെ കുറിച്ച് എപ്പോഴെങ്കിലും രാജമൗലിയുമായി ചർച്ച ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യം 'രാധേ ശ്യാമി'ന്‍റെ പ്രൊമോഷന്‍ വേളയില്‍ പ്രഭാസ്‌ നേരിട്ടു. തനിക്ക്‌ രാജമൗലിയുമായി അടുപ്പമുണ്ടെന്നും സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ടെന്നും എന്നാൽ സിനിമകളെ കുറിച്ച് മാത്രം ചോദിക്കാറില്ലെന്നും 42 കാരനായ പ്രഭാസ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

Prabhas on Baahubali 3: 'ഞങ്ങൾ സിനിമകളെ കുറിച്ച് സംസാരിക്കില്ല. ഞങ്ങൾ വളരെ അടുത്ത ബന്ധമാണ്. ഞങ്ങൾ വഴക്കിടാറുണ്ട്‌.. രാവും പകലും ഞങ്ങൾ സംസാരിക്കാറുണ്ട്‌. എന്നാൽ എപ്പോഴാണ് സിനിമ ചെയ്യുന്നതെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിക്കാറില്ല. ബാഹുബലിയെ കുറിച്ചും ചോദിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തെ 10 വർഷമായി അറിയാം. സിനിമയെ കുറിച്ച് ഞാൻ ആരോടും ചോദിക്കാറില്ല. എന്തുകൊണ്ടെന്നറിയില്ല, പക്ഷേ ഞാന്‍ ചോദിക്കാറില്ല.'- പ്രഭാസ്‌ പറഞ്ഞു.

Prabhas hints at Baahubali 3: ഭാവിയില്‍ 'ബാഹുബലി'യെ വികസിപ്പിക്കാന്‍ സംവിധായകൻ ആഗ്രഹിക്കുന്നുവെന്ന പ്രഭാസിന്‍റെ വെളിപ്പെടുത്തല്‍ 'ബാഹുബലി' ആരാധകര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്. 'ബാഹുബലി'യില്‍ നിന്നും പുറത്തു പോകാന്‍ രാജമൗലിയും നിര്‍മാതാവ്‌ ഷോബു യാര്‍ലഗഡ്ഡയും ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്.'-പ്രഭാസ്‌ പറഞ്ഞു.

Prabhas latest movies: പ്രഭാസ്‌ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പാൻ-ഇന്ത്യ സിനിമകളിലൊന്നാണ്‌ 'രാധേ ശ്യാം'. 'രാധേ ശ്യാം' റിലീസിനോടടുക്കുകയാണ്. മാർച്ച് 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. ഹസ്‌തരേഖ വിദഗ്‌ദന്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ്‌ അവതരിപ്പിക്കുക. വിക്രമാദിത്യയുടെ കാമുകിയായി പൂജ ഹെഗ്‌ഡെ പ്രേരണ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും. രാധാകൃഷ്‌ണ കുമാർ ആണ്‌ സംവിധാനം.

Also Read: ചിമ്പുവിന്‌ വില്ലനായി ഫഹദ്‌ ഫാസില്‍...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.