തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് ഇന്ന് 41 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പ്രഭാസിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം രാധേ ശ്യാമിന്‍റെ ഏറ്റവും പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മനോഹരമായ ഒരു ഗാനത്തിന്‍റെ അകമ്പടിയോടെയാണ് ആനിമേറ്റഡ് മോഷന്‍പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ പ്രഭാസിന്‍റെ ഇരുപതാം ചിത്രമാണ് രാധേ ശ്യാം. എസ്.എസ് രാജമൗലി ഒരുക്കിയ ചത്രപതി, നിര്‍ത്തി, ബാഹുബലി സീരിസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രഭാസിനെ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാക്കി മാറ്റി. ബാഹുബലിയിലെ കഥാപാത്രം പ്രഭാസ് അവതരിപ്പിച്ചതില്‍ പിന്നെ തെലുങ്ക് സിനിമ മാര്‍ക്കറ്റിലും തെന്നിന്ത്യന്‍ സിനിമ മാര്‍ക്കറ്റിലും പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം കുത്തനെ ഉയര്‍ന്നു. ബാഹുബലി 2500 കോടിക്ക് മുകളിലാണ് കലക്ഷന്‍ നേടിയത്. രാധാ കൃഷ്ണ കുമാറാണ് റൊമാന്‍റിക് ഡ്രാമ ജോണറില്‍ ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് ഒട്ടാകെ നിരവധി പേരാണ് പ്രഭാസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.
- " class="align-text-top noRightClick twitterSection" data="">