മുംബൈ: ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കണമെന്ന് ബോളിവുഡിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രി ഗാന്ധിസം ജനകീയവത്കരിക്കുന്നതിനുള്ള ആശയം വ്യക്തമാക്കിയത്. ഇതിനായി സിനിമ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, കങ്കണ റണൗത്ത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്‌താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങി മുന്‍നിര താരങ്ങളും സംവിധായകരും നിർമ്മാതാക്കളും പരിപാടിയിൽ പങ്കെടുത്തു. കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
-
#WATCH Shahrukh Khan speaks during Prime Minister Narendra Modi’s interaction with members of film fraternity on 'ways to mark the 150th birth anniversary of Mahatma Gandhi.' pic.twitter.com/GdA8VKWV9c
— ANI (@ANI) October 19, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Shahrukh Khan speaks during Prime Minister Narendra Modi’s interaction with members of film fraternity on 'ways to mark the 150th birth anniversary of Mahatma Gandhi.' pic.twitter.com/GdA8VKWV9c
— ANI (@ANI) October 19, 2019#WATCH Shahrukh Khan speaks during Prime Minister Narendra Modi’s interaction with members of film fraternity on 'ways to mark the 150th birth anniversary of Mahatma Gandhi.' pic.twitter.com/GdA8VKWV9c
— ANI (@ANI) October 19, 2019