അനുപ് ഭണ്ഡാരിയുടെ സംവിധാനത്തിൽ കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രം 'ഫാന്‍റ'ത്തിന്‍റെ ഷൂട്ടിങ്ങ് പുനരാരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ നിർമാണം നിർത്തിവെച്ച കന്നഡ ചിത്രത്തിന്‍റെ ചിത്രീകരണം ഹൈദരാബാദിൽ വീണ്ടും ആരംഭിച്ചതായി ഫാന്‍റത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കികൊണ്ട് അണിയറപ്രവർത്തകർ അറിയിച്ചു.
-
FIRST GLIMPSE... #KichchaSudeep and #RangiTaranga director Anup Bhandari collaborate for the first time... #KichchaSudeep as #VikranthRona in #Phantom... After its first schedule in March 2020, the filming has now resumed in #Hyderabad... Produced by Manjunath Gowda. pic.twitter.com/ULfLzbsNTN
— taran adarsh (@taran_adarsh) July 21, 2020 " class="align-text-top noRightClick twitterSection" data="
">FIRST GLIMPSE... #KichchaSudeep and #RangiTaranga director Anup Bhandari collaborate for the first time... #KichchaSudeep as #VikranthRona in #Phantom... After its first schedule in March 2020, the filming has now resumed in #Hyderabad... Produced by Manjunath Gowda. pic.twitter.com/ULfLzbsNTN
— taran adarsh (@taran_adarsh) July 21, 2020FIRST GLIMPSE... #KichchaSudeep and #RangiTaranga director Anup Bhandari collaborate for the first time... #KichchaSudeep as #VikranthRona in #Phantom... After its first schedule in March 2020, the filming has now resumed in #Hyderabad... Produced by Manjunath Gowda. pic.twitter.com/ULfLzbsNTN
— taran adarsh (@taran_adarsh) July 21, 2020
ഉജ്ജ്വലരൂപത്തിൽ കിച്ച സുദീപ് എത്തുന്ന കന്നഡ ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വിക്രാന്ത് റോണയെന്നാണ് ഫാന്‍റത്തിലെ കിച്ചയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിനായി കിടിലൻ ബോഡി ബിൽഡിങും താരം നടത്തിയിരുന്നു. മഞ്ജുനാഥ് ഗൗഡ നിർമിക്കുന്ന ചിത്രത്തിന്‍റെ ആദ്യഘട്ട നിർമാണം ഇക്കഴിഞ്ഞ മാർച്ച് മാസം ആരംഭിച്ചിരുന്നു. എന്നാൽ, രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫാന്‍റത്തിന്‍റെ ചിത്രീകരണവും നിർത്തിവെച്ചു. ഇത് ടീസറല്ല, ഷൂട്ടിങ്ങ് പുനരാരംഭിച്ചതിലെ സന്തോഷമാണെന്ന് അറിയിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചത്.