ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ സൈന നെഹ്‌വാളിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സൈന എന്ന് പേരിട്ടിരിക്കുന്ന ബയോപിക് സിനിമ സൈനയുെട കരിയറിനെ ഊന്നിയാണ് എടുത്തിരിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്‌മിന്‍റൺ താരവും ലോക ബാഡ്‌മിന്‍റണ്‍ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സൈന. ബോളിവുഡ് നടി പരിനീതി ചോപ്രയാണ് സൈനയായി സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. നല്ല സ്വീകരണമാണ് ടീസറിന് ലഭിക്കുന്നത്. സൈനയുടെ രൂപവുമായും മറ്റും പരിനീതിക്ക് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ടീസര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
സൈനയുടെ ബാല്യകാലവും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തതുമെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. ആദ്യം ശ്രദ്ധ കപൂറിനെയായിരുന്നു സൈനയായി വേഷമിടാന്‍ തെരഞ്ഞെടുത്തിരുന്നത്. പിന്നീട് ഡേറ്റ് പ്രശ്നം മൂലം പരിനീതി ചോപ്ര സൈനയുടെ വേഷം ചെയ്യുകയായിരുന്നു. അമോല്‍ ഗുപ്‌തയാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സ്റ്റാന്‍ലി കാ ദാബാ, ഹവ ഹവ്വായ് തുടങ്ങിയ സിനിമകള്‍ സംവധാനം ചെയ്‌ത വിധായകനാണ് അമോല്‍ ഗുപ്‌ത. ടി സീരിസിന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാറാണ് സൈന നിര്‍മിച്ചിരിക്കുന്നത്. 2019ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അവസാനമായി നെറ്റ്‌ഫ്ളിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങിയ ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍ ആണ് പരിനീതിയുടെ ഏറ്റവും പുതിയ സിനിമ.