ETV Bharat / sitara

നിമിഷ സജയൻ ബോളിവുഡിലേക്ക്; സംവിധാനം ദേശീയ പുരസ്‌കാര ജേതാവ് ഒനിർ - anthology movie

2011ൽ ഒനിർ ഒരുക്കിയ ആന്തോളജി ചിത്രം ഐ ആം എന്ന സിനിമയുടെ തുടർച്ചയായി ഒരുക്കുന്ന വി ആർ എന്ന സിനിമയിലൂടെയാണ് നിമിഷ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

nimisha sajayan joins bollywood directed by national award winner onir  ബോളിവുഡിൽ കാൽവയ്പ്പ് നടത്താനൊരുങ്ങി നിമിഷ  സംവിധാനം ദേശീയ പുരസ്‌കാര ജേതാവ് ഒനിർ  ഒനിർ  ദേശീയ പുരസ്‌കാര ജേതാവ്  നിമിഷ സജയൻ  വി ആർ  nimisha sajayan  national award winner  onir  bollywood  anthology movie  we are
ബോളിവുഡിൽ കാൽവയ്പ്പ് നടത്താനൊരുങ്ങി നിമിഷ
author img

By

Published : Jul 9, 2021, 2:46 PM IST

ദേശീയ പുരസ്കാര ജേതാവ് ഒനിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങി നിമിഷ സജയൻ. താൻ സാന്നിധ്യം അറിയിച്ച സിനിമകളും അവയിലെ അഭിനയവും നിരൂപക പ്രശംസ നേടിയതിനു പിന്നാലെയാണ് പുതിയ അവസരം നിമിഷയെ തേടിയെത്തിയത്.

വി ആർ എന്നാണ് നിമിഷ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പുതിയ സിനിമയുടെ പേര്. 2011ൽ ഒനിർ ഒരുക്കിയ ആന്തോളജി ചിത്രം 'ഐ ആം' എന്ന സിനിമയുടെ തുടർച്ചയാണ് വി ആർ. ഏറ്റവും മികച്ച ഹിന്ദി ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡും സിനിമ 2011ൽ കരസ്ഥമാക്കിയിരുന്നു.

നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിമിഷയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

നിമിഷ കേന്ദ്ര കഥാപാത്രമായെത്തിയ ജിയോ ബേബി ചിത്രം 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ', മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' എന്നീ സിനിമകൾ ഒടിടി റിലീസ് ചെയ്തതോടെ സിനിമകളിലെ നിമിഷയുടെ പ്രകടനം ദേശീയ ശ്രദ്ധ നേടിയിരുന്നു.

Also Read: ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ഓഗസ്റ്റ് ആറിന്

നിലവിൽ മഹേഷ് നാരായണൻ ചിത്രം മാലിക് ആണ് നിമിഷയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രം ഫുട്പ്രിന്‍റ്സ് ഓൺ വാട്ടർ എന്ന സിനിമയും നിമിഷ നായികയായി ഒരുങ്ങുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.