ETV Bharat / sitara

ഫാമിലിമാനിലെ പ്രകടനം, പുത്തന്‍ വെബ് സീരിസിനായി നെറ്റ്‌ഫ്ലിക്‌സ് സാമന്തയെ സമീപിച്ചതായി റിപ്പോര്‍ട്ട് - Samantha news

അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌ത ദി ഫാമിലിമാന്‍ 2 സീരിസിലെ രാജി എന്ന തമിഴ്‌ സ്ത്രീയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു

Netflix has approached Samantha for a new web series  പുത്തന്‍ വെബ് സീരിസിനായി നെറ്റ്‌ഫ്ലിക്‌സ് സാമന്തയെ സമീപിച്ചതായി റിപ്പോര്‍ട്ട്  വെബ് സീരിസിനായി നെറ്റ്‌ഫ്ലിക്‌സ് സാമന്തയെ സമീപിച്ചതായി റിപ്പോര്‍ട്ട്  നെറ്റ്‌ഫ്ലിക്‌സ് വാര്‍ത്തകള്‍  സാമന്ത അക്കിനേനി വാര്‍ത്തകള്‍  Samantha news  Netflix Samantha
ഫാമിലിമാനിലെ പ്രകടനം, പുത്തന്‍ വെബ് സീരിസിനായി നെറ്റ്‌ഫ്ലിക്‌സ് സാമന്തയെ സമീപിച്ചതായി റിപ്പോര്‍ട്ട്
author img

By

Published : Jun 13, 2021, 10:41 PM IST

പുത്തന്‍ വെബ് സീരിസിന്‍റെ ഭാഗമായി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് നടി സാമന്ത അക്കിനേനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌ത ദി ഫാമിലിമാന്‍ 2 സീരിസിലെ രാജി എന്ന തമിഴ്‌ സ്ത്രീയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

മനോജ് ബാജ്‌പേയ്‌ കേന്ദ്രകഥാപാത്രമായ സീരിസിന്‍റെ രണ്ടാം ഭാഗത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ വിലയിരുത്തിയ സീരിസ് ആരാധകര്‍ ഏറെയും പ്രശംസിച്ചത് സാമന്തയുടെ രാജി എന്ന കഥാപാത്രത്തെയായിരുന്നു. കിടിലന്‍ സംഘട്ടന രംഗങ്ങളും സാമന്ത സീരിസില്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഫാമിലിമാനാണ് സാമന്തയുടെ ആദ്യ വെബ് സീരിസ്.

ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റാണ് ഫാമിലി മാനിലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. കുടുംബജീവിതത്തിലെ സ്വര ചേര്‍ച്ചയില്ലായ്‍മയ്ക്കും ജോലിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകാന്തിന്‍റെ ജീവിതത്തിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്. നിരവധി നര്‍മ രംഗങ്ങളും രണ്ടാം സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജും ഡികെയും ചേര്‍ന്നാണ് സീരിസ് നിര്‍മിച്ച് സംവിധാനം ചെയ്‌തിരിക്കുന്നത്.

Also read: കൊവിഡ് തന്‍റെ മാതാപിതാക്കളെ കൊണ്ടുപോയി, ഹൃദയഭേദകമായ വാര്‍ത്ത പങ്കുവെച്ച് യുട്യൂബര്‍ ഭുവന്‍ ഭം

നെറ്റ്‌ഫ്ലിക്‌സ് ഒരുക്കുന്ന സീരിസില്‍ അഭിനയിക്കാന്‍ സാമന്തയ്‌ക്ക് റെക്കോര്‍ഡ് തുക വാഗ്‌ദാനം ചെയ്‌തതായും തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗു​ണ​ശേ​ഖ​ര്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ശാ​കു​ന്ത​ളം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലാ​ണ് ​സാ​മ​ന്ത​ ​ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.​ നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.