ETV Bharat / sitara

ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ അടുത്ത ആഴ്‌ച മുതൽ - indian film awards 2020 news

അടുത്തയാഴ്‌ച മുതൽ ജൂറി അംഗങ്ങൾ പ്രാദേശിക ഭാഷകളിലുള്ള സിനിമകൾ കണ്ടുതുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ വാർത്ത  ദേശീയ ചലച്ചിത്ര പുരസ്‌കാര നടപടികൾ വാർത്ത  സിനിമാ പുരസ്‌കാരങ്ങൾ 2020 വാർത്ത  ഗോവ രാജ്യാന്തര ചലച്ചിത്രമേള ദേശീയ പുരസ്‌കാരം വാർത്ത  national film award selection procedure  national film award 2020 news  indian film awards 2020 news  goa film festival news
ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ അടുത്ത ആഴ്‌ച മുതൽ
author img

By

Published : Nov 19, 2020, 4:16 PM IST

എറണാകുളം: ദേശീയ ചലച്ചിത്ര പുരസ്‌കാര നടപടികൾ അടുത്ത ആഴ്‌ചയോടെ ആരംഭിക്കും. ഈ വർഷത്തെ സിനിമാ പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി, ജൂറി അംഗങ്ങൾ അടുത്തയാഴ്‌ച മുതൽ പ്രാദേശിക ഭാഷകളിലുള്ള സിനിമകൾ കണ്ടുതുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 16 മുതൽ 24 വരെ ഗോവ രാജ്യാന്തര ചലച്ചിത്രമേള നടക്കാനിരിക്കെ, ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയം വൈകിപ്പിക്കേണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നടപടികൾ ഈ മാസം 19ന് ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇത് പിന്നീട് നീട്ടുകയായിരുന്നു. പനോരമ വിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പാണ്‌ ഉടൻ നടത്തുന്നതെന്നാണ് സൂചനകൾ. തമിഴ്, മലയാളം സിനിമകളുടെ പ്രാദേശിക തെരഞ്ഞെടുപ്പിന് ദേശീയ പുരസ്‌കാര ജേതാവ് വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറികളാകും അംഗങ്ങളായി ഉണ്ടാവുക. എങ്കിലും, അന്തിമ ജൂറിയുടെ പ്രഖ്യാപനമായിട്ടില്ല.

ഇത്തവണ മലയാളത്തിൽ നിന്നും 65 സിനിമകൾ ദേശീയ പുരസ്‌കാര മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ പുരസ്കാരത്തിനുള്ള ചിത്രങ്ങൾ ജൂറികൾ കണ്ട് വിലയിരുത്താൻ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ തന്നെ, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഫലപ്രഖ്യാപനം അടുത്ത വർഷം തുടക്കത്തിലേക്ക് നീണ്ടുപോകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിക്കുന്നു. എന്നാൽ, ഗോവ രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്ഐയിൽ മത്സരിക്കുന്ന സിനിമകളുടെ തെരഞ്ഞെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.