മുംബൈ : താലിബാൻ അഫ്‌ഗാൻ പിടിച്ചെടുത്ത് വീണ്ടും അധികാരത്തിലെത്തിയതിൽ ആർപ്പുവിളിക്കുന്ന ഇന്ത്യൻ വികാരത്തിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുതിർന്ന നടൻ നസറുദ്ദീന്‍ ഷാ. ലോകമൊട്ടാകെ താലിബാൻ അധിനിവേശത്തിൽ ആശങ്കാകുലരായിരിക്കുമ്പോൾ, ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ അതിനെ ആഘോഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് താരം വീഡിയോയിൽ പറഞ്ഞു.
ഹിന്ദുസ്ഥാനിലെ ഇസ്‌ലാമും മറ്റ് ലോകരാജ്യങ്ങളിലെ മുസ്ലിം സമൂഹവും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. നമുക്ക് തിരിച്ചറിയാൻ പോലും കഴിയാത്തവിധം അവ രണ്ടും ഒരുപോലാകുന്ന കാലം ഉണ്ടാകരുതേ എന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. താനൊരു യഥാർഥ മുസ്‌ലിമാണെന്നും വീഡിയോയ്ക്ക് അവസാനം നടൻ കൂട്ടിച്ചേർക്കുന്നുണ്ട്.
-
Absolutely! 💯
— Sayema (@_sayema) September 1, 2021 " class="align-text-top noRightClick twitterSection" data="
Taliban is a curse! pic.twitter.com/Bs6xzbNZW8
">Absolutely! 💯
— Sayema (@_sayema) September 1, 2021
Taliban is a curse! pic.twitter.com/Bs6xzbNZW8Absolutely! 💯
— Sayema (@_sayema) September 1, 2021
Taliban is a curse! pic.twitter.com/Bs6xzbNZW8
താലിബാന് ആർപ്പുവിളിക്കുന്ന ഇന്ത്യൻ ജനതയോട് ഷായ്ക്ക് പറയാനുള്ളത്
'അഫ്‌ഗാനിസ്ഥാന്‍റെ അധികാരത്തിലേക്ക് താലിബാൻ തിരിച്ചെത്തിയത് ലോകമൊട്ടാകെ ആശങ്കപരത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഒരു വിഭാഗം മുസ്‌ലിങ്ങൾ അതിനെ അപരിഷ്‌കൃതമായി ആഘോഷിക്കുന്നത് അപകടകരമാണ്. താലിബാനെ ആഘോഷമാക്കുന്ന ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടത് അവർക്ക് നവീകരണമാണോ, അതോ കഴിഞ്ഞ കുറേ നൂറ്റാണ്ടുകളിൽ നിലനിന്ന അപരിഷ്‌കൃത രീതിയാണോ വേണ്ടതെന്നാണ്'
Also Read: 'സംഗീതം ഹറാമെങ്കിൽ ഖുറാനില്‍ കാണിച്ചുതരൂ' ; താലിബാൻ പ്രസ്‌താവനക്കെതിരെ അദ്‌നന്‍ സാമി
തനിക്ക് രാഷ്‌ട്രീയ മതം ആവശ്യമില്ലെന്നും താനൊരു ഹിന്ദുസ്ഥാനി മുസല്‍മാനാണെന്നും ഷാ വ്യക്തമാക്കി. 'ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ലോകെത്തെമ്പാടുമുള്ള മുസ്‌ലിങ്ങളില്‍ നിന്ന് വ്യത്യസ്‌തരാണ്. ആ കാര്യം നമുക്ക് തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറുന്ന ഒരു കാലം ദൈവം കൊണ്ടുവരാതിരിക്കട്ടെ'- ഷാ പറയുന്നു.
നസറുദ്ദീന്‍ ഷായുടെ വീഡിയോ സയേമ എന്ന കലാകാരിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്. താലിബാൻ ഒരു ശാപമാണെന്ന് കുറിച്ചുകൊണ്ട് താരത്തിന്‍റെ വാക്കുകളോട് പൂർണമായും യോജിക്കുന്നുവെന്നാണ് സയേമ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.