ETV Bharat / sitara

ശക്തിമാന്‍ സിനിമയാകുന്നു, ആദ്യഭാഗം 2021ല്‍ പ്രദര്‍ശനത്തിനെത്തും - ശക്തിമാന്‍ സിനിമ വാര്‍ത്തകള്‍

മൂന്ന് ഭാഗങ്ങളായാകും സിനിമ പ്രദര്‍ശനത്തിനെത്തുകയെന്ന് ശക്തിമാന്‍ ആയി പ്രേക്ഷക ഹൃദയം കവര്‍ന്ന നടന്‍ മുകേഷ് ഖന്ന പറഞ്ഞു. ആദ്യ ഭാഗം 2021ന്‍റെ പകുതിയോടെ പ്രദര്‍ശനത്തിനെത്തും

shaktimaan film  mukesh khanna to make shaktimaan film  shaktimaan in film franchise  shaktimaan three film franchise  ശക്തിമാന്‍ സിനിമയാകുന്നു  ശക്തിമാന്‍ സീരിസ്  ശക്തിമാന്‍ സിനിമ വാര്‍ത്തകള്‍  ശക്തിമാന്‍ നടന്‍ മുകേഷ് ഖന്ന
ശക്തിമാന്‍ സിനിമയാകുന്നു, ആദ്യഭാഗം 2021ല്‍ പ്രദര്‍ശനത്തിനെത്തും
author img

By

Published : Oct 1, 2020, 7:25 PM IST

ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹീറോയായ ശക്തിമാന്‍റെ കഥ പറഞ്ഞ സീരിയലിന് രാജ്യത്തെമ്പാടും കോടിക്കണക്കിന് ആരാധകരാണുണ്ടായിരുന്നത്. തെണ്ണൂറുകളില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ സീരിയല്‍ സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂന്ന് ഭാഗങ്ങളായാകും സിനിമ പ്രദര്‍ശനത്തിനെത്തുകയെന്ന് ശക്തിമാന്‍ ആയി പ്രേക്ഷക ഹൃദയം കവര്‍ന്ന നടന്‍ മുകേഷ് ഖന്ന പറഞ്ഞു. ആദ്യ ഭാഗം 2021ന്‍റെ പകുതിയോടെ പ്രദര്‍ശനത്തിനെത്തും. 1997 മുതൽ 2005 വരെയാണ് ദൂരദർശനിൽ സൂപ്പർ ഹീറോ പരമ്പര ശക്തിമാൻ സംപ്രേഷണം ചെയ്തത്. മുകേഷ് ഖന്ന ശക്തിമാനായും ശക്തിമാന്‍റെ ആൾട്ടർ ഈഗോ ഗംഗാധറായും വേഷമിട്ട പരമ്പര അദ്ദേഹം തന്നെയാണ് നിർമിച്ചത്. പഞ്ചഭൂതങ്ങളിൽ നിന്നുള്ള അമാനുഷിക ശക്തികളാണ് ശക്തിമാന് ഉണ്ടായിരുന്നത്. 1997 സെപ്തംബർ 13ന് സംപ്രേഷണം ആരംഭിച്ച ശക്തിമാൻ 2005 മാർച്ച്27നാണ് അവസാനിച്ചത്. 520 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. പോഗോ, സ്റ്റാർ ഉത്സവ് അടക്കം മറ്റ് പല ചാനലുകളിലായി പല ഭാഷകളിൽ ശക്തിമാൻ പുനസംപ്രേഷണം ചെയ്തിട്ടുണ്ട്. കോമിക്ക് ബുക്കുകളായും സിനിമകളായും ആനിമേറ്റഡ് സീരിസുകളായും പലതവണ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.