ETV Bharat / sitara

അടിയേറ്റ് വീഴുന്ന ഒരോ വിദ്യാര്‍ഥിക്കുമൊപ്പം; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് സിനിമാ താരങ്ങള്‍ - Movie stars in response to JNU

നല്ല നാളെക്കായി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കുറിപ്പുകള്‍. ട്വിങ്കിള്‍ ഖന്ന, മ‍ഞ്ജു വാര്യർ, നിവിൻ പോളി, റിമ കല്ലിങ്കല്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവരാണ് ആക്രമണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്

ജെഎന്‍യു ആക്രമണം  ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് സിനിമാ താരങ്ങള്‍  ട്വിങ്കിള്‍ ഖന്ന  മ‍ഞ്ജു വാര്യർ  നിവിൻ പോളി  റിമ കല്ലിങ്കല്‍  ഹരീഷ് ശിവരാമകൃഷ്ണന്‍  ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു  സര്‍വകലാശാല  Movie stars in response to JNU issue  JNU issue  Movie stars in response to JNU  JNU
നല്ല നാളേക്കായി... അടിയേറ്റ് വീഴുന്ന ഒരോ വിദ്യാര്‍ഥിക്കുമൊപ്പം; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് സിനിമാ താരങ്ങള്‍
author img

By

Published : Jan 6, 2020, 7:14 PM IST

Updated : Jan 6, 2020, 10:07 PM IST

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിനിമാ- സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് എല്ലാവരും വിഷയത്തില്‍ പ്രതികരിച്ചത്. ആക്രമണത്തെ അപലപിച്ചാണ് എല്ലാവരും രംഗത്തെത്തിയിരിക്കുന്നത്. നല്ല നാളെക്കായി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കുറിപ്പുകള്‍. ട്വിങ്കിള്‍ ഖന്ന, മ‍ഞ്ജു വാര്യർ, നിവിൻ പോളി എന്നിവർക്ക് പുറമെ നടി റിമ കല്ലിങ്കലും ഹരീഷ് ശിവരാമകൃഷ്ണനും ആക്രമണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

'വിദ്യാർഥികളെക്കാൾ സംരക്ഷണം പശുക്കൾക്ക് ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. നിങ്ങൾക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമർത്താൻ കഴിയില്ല. കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകും. കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും. കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും ഇതായിരുന്നു ട്വിങ്കിൽ ഖന്ന ട്വീറ്റ് ചെയ്ത്. ജെഎന്‍യു അക്രമത്തെക്കുറിച്ച് മുംബൈ മിററിൽ വന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ട്വിങ്കിളിന്‍റെ ട്വീറ്റ്.

  • India,where cows seem to receive more protection than students, is also a country that now refuses to be cowed down. You can’t oppress people with violence-there will be more protests,more strikes,more people on the street. This headline says it all. pic.twitter.com/yIiTYUjxKR

    — Twinkle Khanna (@mrsfunnybones) January 6, 2020 " class="align-text-top noRightClick twitterSection" data=" ">

'ജെ.എന്‍.യുവില്‍ നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നത് അറിവിന്‍റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്ന് ഇരുളിന്‍റെ മറവില്‍ അക്രമം നടത്തുന്നുവെന്ന് പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസിന്‍റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു'. നടി മഞ്ജുവാര്യര്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമം ഭയാനകവും ആശങ്കാജനകവുമാണ്. ക്രൂരതയുടെ ഏറ്റവും വികൃതമായ ഭാവമാണ് ഇന്നലെ കണ്ടത്. വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ചവരെ ശിക്ഷിക്കണം. അക്രമത്തിനും വിദ്വേഷത്തിനുമെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നുമാണ്' നിവിന്‍ പോളി വിഷയത്തില്‍ പ്രതികരിച്ചത്.

'പഠിക്കാൻ പോയ പഠിക്കണം അല്ലാതെ ഓരോ പ്രശ്നത്തിൽ കൊണ്ട് തല വെച്ചാ ഇങ്ങനെ ഇരിക്കും എന്ന പ്രിവിലേജിൽ നിന്ന്, മനുഷ്യത്വ രാഹിത്യത്തിൽ നിന്ന് വരുന്ന ന്യായം പറച്ചിൽ ഒരുകാലത്ത് ഞാൻ പറഞ്ഞിട്ടുണ്ട് എന്നതിൽ ലജ്ജിക്കുന്നു. പശ്ചാത്തപിക്കുന്നു. നല്ലൊരു നാളേക്ക് വേണ്ടി.... വരും തലമുറക്ക് വേണ്ടി... അഭിപ്രായ സ്വാതന്ത്ര്യം ഉള്ള മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനിന്ന് പോകാൻ വേണ്ടി ശബ്ദം ഉയർത്തുന്ന അടിയേറ്റ് വീഴുന്ന ഓരോ വിദ്യാർഥിയോടും ഐക്യദാർഢ്യം' ഇതായിരുന്നു വിഷയത്തില്‍ ഹരീഷ് ശിവരാമകൃഷ്ണന്‍റെ പ്രതികരണം.

'ഭീരുക്കളാണ് വിദ്യാർഥികളെ ആക്രമിക്കുന്നതെന്ന് നടി റിമ കല്ലിങ്കൽ പ്രതികരിച്ചു. പൊലീസും സർക്കാരും ചേർന്ന് ഒരുക്കുന്ന അക്രമമാണ് ഇതെന്നും' റിമ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ജെഎൻയു ക്യാമ്പസിനുള്ളിൽ കടന്ന അക്രമികൾക്ക് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത് പൊലീസാണ് എന്ന യോഗേന്ദ്ര യാദവിന്‍റെ ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിമയുടെ പ്രതികരണം.

Intro:Body:

Rima Kallingal 

Conclusion:
Last Updated : Jan 6, 2020, 10:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.