ETV Bharat / sitara

ബോളിവുഡ് ബാബയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ലാലേട്ടന്‍ - മോഹന്‍ലാല്‍ സഞ്ജയ് ദത്ത്

സഞ്‍ജയ് ദത്തുമായി സൗഹൃദമുള്ള നടനാണ് മോഹൻലാല്‍. ദൃശ്യം രണ്ടാംഭാഗത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ദുബൈയിലേക്ക് പറന്നത്. ഐപിഎല്‍ ഫൈനല്‍ കാണാനും മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു

Mohanlal-Sanjay Dutt ring in Diwali 2020 together  Mohanlal Sanjay Dutt  Mohanlal Sanjay Dutt Diwali 2020  Sanjay Dutt news  mohanlal dubai diwali  ബോളിവുഡ് ബാബയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ലാലേട്ടന്‍  മോഹന്‍ലാല്‍ സഞ്ജയ് ദത്ത്  സഞ്ജയ് ദത്ത് ദീപാവലി
ബോളിവുഡ് ബാബയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ലാലേട്ടന്‍
author img

By

Published : Nov 14, 2020, 6:21 PM IST

Updated : Nov 14, 2020, 6:29 PM IST

ഇത്തവണ മലയാളത്തിന്‍റെ സ്വന്തം ലാലേട്ടന്‍റെ ദീപാവലി ആഘോഷം ബോളിവുഡ് ബാബ സഞ്ജയ് ദത്തിനൊപ്പമായിരുന്നു. ഇരുവരും ദുബൈയില്‍ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സഞ്‍ജയ് ദത്തുമായി സൗഹൃദമുള്ള നടനാണ് മോഹൻലാല്‍. ദൃശ്യം രണ്ടാംഭാഗത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ദുബൈയിലേക്ക് പറന്നത്. ഐപിഎല്‍ ഫൈനല്‍ കാണാനും മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

അടുത്തിടെയാണ് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത് വീണ്ടും സിനിമകളില്‍ സജീവമായി തുടങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പാണ് തന്‍റെ രോഗവിവരം സഞ്ജയ് ദത്ത് പുറത്തുവിട്ടത്. ചിത്രങ്ങളില്‍ സഞ്ജയ് ദത്തിന്‍റെ ഭാര്യ മാന്യതയെയും കാണാം. കാന്‍സര്‍ ചികിത്സക്ക് ശേഷം മോഹന്‍ലാല്‍ ആദ്യമായാണ് സഞ്ജയ് ദത്തിനെ സന്ദര്‍ശിക്കുന്നത്. ഓഗസ്റ്റ് 11ന് ആണ് സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി വാര്‍ത്ത പുറത്തുവരുന്നത്. കെജിഎഫ് 2 ന്‍റെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ദത്ത് ചികില്‍സയ്ക്കായി ജോലിയില്‍നിന്ന് ഇടവേള എടുക്കുന്നതായി അറിയിച്ചു. പിന്നീട് താന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാര്‍ത്തയും സഞ്ജയ് ആരാധകരുമായി പങ്കുവച്ചിരുന്നു.

Last Updated : Nov 14, 2020, 6:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.