ETV Bharat / sitara

'മിഥുൻ ചക്രവർത്തിക്ക് കൊവിഡ്': വ്യാജവാര്‍ത്തയെന്ന് മകന്‍ - mithun Chakraborty's son mimoh news

അദ്ദേഹം സുഖമായിരിക്കുന്നുവെന്നും വാർത്ത വ്യാജമാണെന്നും മകൻ മിമോ ചക്രവർത്തി.

1
1
author img

By

Published : Apr 27, 2021, 10:53 PM IST

ഹൈദരാബാദ്: ബോളിവുഡിലെ മുതിർന്ന നടൻ മിഥുൻ ചക്രവർത്തി കൊവിഡ് പോസിറ്റീവായെന്ന വാർത്ത നിഷേധിച്ച് മകന്‍ മിമോ ചക്രമവര്‍ത്തി. അദ്ദേഹം തന്‍റെ കലാ- രാഷ്‌ട്രീയപ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും മിമോ അറിയിച്ചു. മിഥുൻ ചക്രവർത്തി കൊവിഡ് പോസിറ്റീവായെന്നും തുടർന്ന് താരം വീട്ടിൽ ക്വാറന്‍റൈനിലാണെന്നുമുള്ള വാർത്തയെക്കുറിച്ചാണ് പ്രതികരണം.

“അച്ഛന് സുഖമാണ്. അദ്ദേഹം കലാ പരിപാടികളും പശ്ചിമ ബംഗാളിലെ ജനങ്ങൾക്കുള്ള സേവനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. ദൈവത്തിന്‍റെ കൃപയും ആരാധകരുടെ സ്നേഹവും അനുഗ്രഹവും കൊണ്ട് അദ്ദേഹം പൂർണമായും ആരോഗ്യവാനാണ്. ഒപ്പം, അദ്ദേഹത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കഠിനമായി പരിശ്രമിക്കാൻ എനിക്ക് പ്രചോദനമാകുന്നു. അദ്ദേഹം എല്ലായ്പ്പോഴും പോസിറ്റീവാണ്. എന്നു വച്ചാൽ കൊവിഡ് പോസിറ്റീവ് അല്ല. മഹാമാരിയോട് തോൽക്കാതെ എല്ലാ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് നമുക്ക് മുന്നേറാം,” മിമോ ചക്രവർത്തി പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read: ജോൺ എബ്രഹാമിന്‍റെ സത്യമേവ ജയതേ 2 വൈകും; സൽമാൻ ചിത്രത്തിനൊപ്പം റിലീസിനെത്തില്ല

നടനെന്നതിന് പുറമെ ഗായകനായും നിർമാതാവായും ബോളിവുഡിലെ പ്രമുഖസാന്നിധ്യമായ മിഥുൻ ചക്രവർത്തി മുൻ രാജ്യസഭാംഗം കൂടിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.