കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന രാജ്യത്തെ രക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ രാജേഷ് തായിലാംഗ്. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് വിമര്‍ശിച്ച് കൊണ്ടുള്ള ട്വീറ്റ് രാജേഷ് തായിലാംഗ് പങ്കുവെച്ചത്. മന്‍ കി ബാത് അവസാനിപ്പിക്കണമെന്നും രാജേഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 'ബഹുമാനപ്പെട്ട നരേന്ദ്ര മോദിജീ... മന്‍ കി ബാത് കേട്ട് മതിയായി. ഇനി രാജ്യത്തെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം.... എന്ന് ഒരു സാധാരണ പൗരന്‍' എന്നാണ് രാജേഷ് തായിലാംഗ് ട്വീറ്റ് ചെയ്‌തത്.
-
आदरणीय @narendramodi @PMOIndia साहब । आपके मन की बात बहुत हुई अब थोड़ी जनता के तन की बात और धन की बात भी हो जाए। आपका -सामान्य नागरिक 🙏
— Rajesh Tailang (@rajeshtailang) May 14, 2021 " class="align-text-top noRightClick twitterSection" data="
">आदरणीय @narendramodi @PMOIndia साहब । आपके मन की बात बहुत हुई अब थोड़ी जनता के तन की बात और धन की बात भी हो जाए। आपका -सामान्य नागरिक 🙏
— Rajesh Tailang (@rajeshtailang) May 14, 2021आदरणीय @narendramodi @PMOIndia साहब । आपके मन की बात बहुत हुई अब थोड़ी जनता के तन की बात और धन की बात भी हो जाए। आपका -सामान्य नागरिक 🙏
— Rajesh Tailang (@rajeshtailang) May 14, 2021
മിര്‍സാപൂര്‍, ഡെല്‍ഹി ക്രൈം, കോമഡി കപ്പിള്‍, സിദ്ധാര്‍ഥ് എന്നിവയാണ് രാജേഷിന്‍റെ പ്രധാന ചിത്രങ്ങള്‍. രാജേഷ് മാത്രമല്ല ദക്ഷിണേന്ത്യന്‍ താരങ്ങളും പ്രധാമന്ത്രിയുടെ ഫലപ്രദമല്ലാത്ത പ്രവൃത്തിയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എഴുതിയ പോസ്റ്ററുകള്‍ തയ്യാറാക്കിയത് ഡല്‍ഹിയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് പ്രകാശ് രാജ് രംഗത്തെത്തുകയും തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
Also read: ഇഷ്ടപ്പെട്ട പാട്ടുപാടി അച്ഛന് യാത്രാമൊഴി നല്‍കി അഭയ ഹിരണ്‍മയി