മുംബൈ; മാറാത്തി പിന്നണി ഗായിക ഗീതാ മാലി കാറപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് അപകടം ഉണ്ടായത്. രണ്ട് മാസത്തെ യുഎസ് സന്ദർശനത്തിന് ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭർത്താവ് വിജയ്‌യും നാസിക്കിലെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് അപകടം നടന്നത്. റോഡിന്‍റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീതയേയും ഭർത്താവിനെയും ഷാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗീത മരിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് രണ്ടു മാസത്തെ യുഎസ് സന്ദർശനത്തിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയെന്ന് അറിയിച്ച് ഗീത സമൂഹമാധ്യമത്തിൽ സെൽഫി പോസ്റ്റ് ചെയ്തിരുന്നു. സിനിമകൾക്ക് പുറമെ സംഗീത ആൽബങ്ങൾക്ക് വേണ്ടിയും ഗീത പാടിയിരുന്നു.
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു - Marathi Singer latest news
രണ്ട് മാസത്തെ യുഎസ് സന്ദർശനത്തിന് ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭർത്താവ് വിജയ്‌യും നാസിക്കിലെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്
![മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5072164-68-5072164-1573808416896.jpg?imwidth=3840)